
എല്ലാ മാസവും പ്രമുഖ കമ്പനികള്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. ചിലത് ബജറ്റ് ഫോണുകളാണെങ്കില്‍, മറ്റു പലതും പ്രീമിയം ഫോണുകളാണ്. ഏപ്രിലും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. റിയല്‍മി, വിവോ, ഷവോമി, വണ്‍പ്ലസ് തുടങ്ങിയ കമ്പനികളെല്ലാം ഈ മാസം പുതിയ ഫോണുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
നാളെയാണ് ( വ്യാഴാഴ്ച) റിയല്‍മി 16 വിപണിയില്‍ അവതരിപ്പിക്കുന്നത്. റിയല്‍മി 16 ഫൈവ് ജിയില്‍ 6.57 ഇഞ്ച് ഡിസ്പ്ലേയും 8.1mm പ്രൊഫൈലുമാണ് ഉള്ളത്. ഭാരം 183 ഗ്രാം ആണ്. 7,000mAh ബാറ്ററിയാണ് ഇതിലുള്ളത്. 60W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കും. മീഡിയടെക് ഡൈമെന്‍സിറ്റി 6400 ടര്‍ബോ ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുന്നത്.
വിവോ വി70 എഫ്ഇ നാളെ ( വ്യാഴാഴ്ച) വിപണിയില്‍ അവതരിപ്പിക്കും. 120Hz റിഫ്രഷ് റേറ്റും 1,900 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസും ഉള്ള 6.83 ഇഞ്ച് 1.5K OLED ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ സവിശേഷത. ഫോട്ടോഗ്രാഫിക്കായി, 8 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് കാമറയുമായി ജോടിയാക്കിയ 200 മെഗാപിക്‌സല്‍ പ്രധാന കാമറ ഈ ഫോണില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍വശത്ത്, വി70 എഫ്ഇയില്‍ സെല്‍ഫികള്‍ക്കായി 50 മെഗാപിക്‌സല്‍ പഞ്ച്-ഹോള്‍ കാമറയുണ്ട്. സ്മാര്‍ട്ട്ഫോണില്‍ 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററിയാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ്മി നോട്ട് 15 എസ്ഇ ഫൈവ് ജി ഫോണ്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഡിസൈനിലും മത്സര വിലയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചൈനീസ് വേരിയന്റിന്റെ റീബ്രാന്‍ഡഡ് പതിപ്പാണിതെന്ന് പറയപ്പെടുന്നു. ഹാര്‍ഡ്വെയറിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ ഫോണിന് 120hz റിഫ്രഷ് റേറ്റ് ഉള്ള 6.77 ഇഞ്ച് വളഞ്ഞ AMOLED പാനല്‍ ഉണ്ടാകാമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 3,200 nits വരെ പീക്ക് ബ്രൈറ്റ്‌നസ് വാഗ്ദാനം ചെയ്തേക്കാം. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 6 Gen 3 ചിപ്‌സെറ്റ് വാഗ്ദാനം ചെയ്തേക്കാം. 8GB റാമും 256GB വരെ സ്റ്റോറേജും ഇതില്‍ ഉള്‍പ്പെടുത്തിയേക്കാം. 5,520 mAh ബാറ്ററിയും 45W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഈ ഫോണില്‍ പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൊടി, ജല പ്രതിരോധത്തിനുള്ള IP66റേറ്റിംഗും ഇതില്‍ ഉണ്ടായിരിക്കാം. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ഒഎസ് 2-ല്‍ ഇത് പ്രവര്‍ത്തിക്കും. കാമറയുടെ കാര്യത്തില്‍, ഈ ഫോണില്‍ 108MP പ്രധാന കാമറയും 8MP അള്‍ട്രാവൈഡ് കാമറയും വാഗ്ദാനം ചെയ്തേക്കാം. മുന്‍വശത്ത്, ഫോണി 20MP സെല്‍ഫി കാമറയും ലഭിക്കും. 19,999 രൂപ മുതല്‍ 21,499 രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് നോര്‍ഡ് 6 ഫൈവ് ജി ഫോണ്‍ ഏപ്രില്‍ ഏഴിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നോര്‍ഡ് ഫൈവിന്റെ പിന്‍ഗാമിയായാണ് ഇത് വരുന്നത്. അപ്ഡേറ്റ് ചെയ്ത ഡിസൈന്‍ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫോണിന് മൂന്ന് കളര്‍ ഓപ്ഷനുകളുണ്ട്. ഹോളോഗ്രാഫിക് ക്വിക്ക് സില്‍വര്‍, ഫ്രഷ് മിന്റ്, ലോ റിഫ്ലക്ഷന്‍ പിച്ച് ബ്ലാക്ക് എന്നിവയില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുക്കാം. 9000എംഎഎച്ച് ബാറ്ററിയാണ് ഇതിന്റെ കരുത്ത്. 35,000 മുതല്‍ 40,000 രൂപ വരെയുള്ള സെഗ്മെന്റിലെ ഏറ്റവും വലിയ ബാറ്ററിയാണിത്. ബൈപാസ് ചാര്‍ജിംഗിനൊപ്പം 80W ഫാസ്റ്റ് ചാര്‍ജിംഗിനെയും ഇത് പിന്തുണയ്ക്കും. 27W വയര്‍ഡ് റിവേഴ്‌സ് ചാര്‍ജിംഗിനുള്ള പിന്തുണയും ഇതിലുണ്ട്. റിലയന്‍സ് ജിയോ പോലുള്ള പങ്കാളികളുമായി ചേര്‍ന്ന് 3 മടങ്ങ് വരെ വേഗത്തില്‍ ഡാറ്റ ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യ ഫോണിലുണ്ട്. 165 എഫ്പിഎസ് ഗെയിംപ്ലേയ്ക്കുള്ള പിന്തുണയാണ് ഫോണിന്റെ മറ്റൊരു ഫീച്ചര്‍. അള്‍ട്രാ-ഫാസ്റ്റ് 3200Hz ഇന്‍സ്റ്റന്റ് ടച്ച് സാമ്പിളിനായി ഒരു ടച്ച് റിഫ്ലെക്‌സ് ചിപ്പും ഫോണില്‍ ഒരു ബില്‍റ്റ്-ഇന്‍ സ്പേഷ്യല്‍ ഓഡിയോ ബൂസ്റ്ററും ഉണ്ട്.
കാമറ കേന്ദ്രീകരിച്ചുള്ള ഫ്ലാഗ്ഷിപ്പ് ഫോണായ ഫൈന്‍ഡ് എക്സ്9 അള്‍ട്ര ഈ മാസം പുറത്തിറങ്ങുമെന്ന് പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏപ്രില്‍ 21ന് ആഗോള വിപണിയില്‍ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഫോണിന്റെ ഇന്ത്യ ലോഞ്ച് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഫൈന്‍ഡ് എക്സ്9 അള്‍ട്രയുടെ വലതുവശത്ത് ഓറഞ്ച് നിറത്തിലുള്ള ഒരു കാമറ ബട്ടണ്‍ ടീസര്‍ വെളിപ്പെടുത്തുന്നു. ഫൈന്‍ഡ് എക്സ്9 അള്‍ട്രയില്‍ 200MP പ്രൈമറി സെന്‍സര്‍, 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ, 10x ഒപ്റ്റിക്കല്‍ സൂമുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ, 50MP അള്‍ട്രാവൈഡ് യൂണിറ്റ് എന്നിവയുള്ള ക്വാഡ്-റിയര്‍ കാമറ സജ്ജീകരണം ഉണ്ടായിരിക്കും. 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.82 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 SoC, 100W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 7,050mAh ബാറ്ററി എന്നിവ ഇതിനോടൊപ്പം ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates