Realme 16  file
Gadgets

ഇന്‍ ബില്‍റ്റ് കൂളിങ് ഫാന്‍, 200 എംപി കാമറ, 9000 എംഎഎച്ച് ബാറ്ററി; വരുന്നു റിയല്‍മിയുടെ ഗെയിമിങ് ഫ്‌ലാഗ്ഷിപ്പ് ഫോണ്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി പുതിയ ഫ്‌ലാഗ്ഷിപ്പ് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി പുതിയ ഫ്‌ലാഗ്ഷിപ്പ് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. വണ്‍പ്ലസ് 16ആറിന് സമാനമായ സ്‌പെസിഫിക്കേഷനുകളുള്ള ഫോണായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഗ്ലാസ് ബാക്ക്, മെറ്റാലിക് ഫ്രെയിമിലായിരിക്കും ഫോണ്‍ വിപണി എത്തുക. ഇന്‍ ബില്‍റ്റ് കൂളിങ് ഫാന്‍ ആണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നവരെ ലക്ഷ്യമിട്ട് ഫോണിന്റെ പിന്നില്‍ ആര്‍ജിബി സര്‍ക്കുലര്‍ ലൈറ്റ് ഉണ്ടായേക്കും. ഗെയിമുകളെ സപ്പോര്‍ട്ട് ചെയ്യുന്നതിന് 185hz റിഫ്രഷ് റേറ്റും 165hz സിസ്റ്റം വൈഡ് റിഫ്രഷ് റേറ്റോടും കൂടിയ 1.5കെ അമോലെഡ് സ്‌ക്രീനാണ് ഡിസ്‌പ്ലേയായി വരിക. സ്‌നാപ്ഡ്രാഗണ്‍ 8 സീരീസ് ചിപ്പ്‌സെറ്റ് ആയിരിക്കും ഇതിന് കരുത്തുപകരുക. നീണ്ടനേരം ഗെയിം കളിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും പ്രോസസര്‍. 8700 എംഎഎച്ച് അല്ലെങ്കില്‍ 9000 എംഎഎച്ച് ബാറ്ററിയോടെയായിരിക്കാം ഫോണ്‍ വിപണിയില്‍ എത്തുക.

കാമറ മൊഡ്യൂള്‍ റിയല്‍മി 16 പ്രോ പ്ലസ് ഫൈവ്ജിക്ക് സമാനമായിരിക്കാം. 200എംപി പ്രൈമറി കാമറയും 50 എംപി 3.5എക്‌സ് ടെലിഫോട്ടോ റിയര്‍ കാമറയുമായിരിക്കും കാമറ വിഭാഗത്തില്‍ പ്രതീക്ഷിക്കുന്നത്. 4k 60fps വരെയുള്ള വിഡിയോ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുന്ന സെല്‍ഫി കാമറയായിരിക്കും മറ്റൊരു ആകര്‍ഷണം.

Realme may launch a gaming flagship in India soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ഐഡിബിഐ ബാങ്ക് ഓഹരികൾ വിൽക്കാൻ കേന്ദ്രാനുമതി; റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്, ഭിന്നശേഷി പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ്

B.Tech, MBA യോഗ്യത ഉണ്ടോ? കിൻഫ്രയിൽ ജോലി നേടാം

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ