Redmi Note 17 launch source: Redmi
Gadgets

കരുത്തുറ്റ 8000 എംഎഎച്ച് ബാറ്ററി, 50എംപി പ്രൈമറി കാമറ; റെഡ്മി നോട്ട് 17 ലോഞ്ച് ഓഗസ്റ്റ് ആറിന്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. നോട്ട് സീരീസില്‍ പുതിയ കൂട്ടിച്ചേര്‍ക്കലുമായി നോട്ട് 17 ഓഗസ്റ്റ് ആറിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

8000എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഉള്ള ഏഴ് ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഫോണിന് ഉണ്ടാവുക. Snapdragon 4 Gen 4 SoC പ്രോസസറാണ് ഫോണിന് കരുത്തുപകരുക. ഡ്യുവല്‍ റിയര്‍ കാമറ സിസ്റ്റവുമായി വരുന്ന ഫോണ്‍ ഹൈപ്പര്‍ഒഎസ് മൂന്നിലാണ് പ്രവര്‍ത്തിക്കുക. 30,000 രൂപ വിലയാണ് പ്രതീക്ഷിക്കുന്നത്.

എട്ട് ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 16ലാണ് പ്രവര്‍ത്തിക്കുക. 8000 എംഎഎച്ച് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 45w വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങും 22.5w റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ്ങുമാണ് മറ്റൊരു ആകര്‍ഷണം. കാമറ വിഭാഗത്തില്‍ 50എംപി പ്രൈമറി കാമറയും സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി 8എംപി ഫ്രണ്ട് കാമറയും ഉള്‍പ്പെടുന്നു.

Redmi Note 17 launch date confirmed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാം വീണ്ടും തൃണമൂലിനെ തുണയ്ക്കുമോ? ; മമത അവതരിപ്പിക്കുന്ന പുതുമുഖം; ആരാണ് സഞ്ചിത പ്രധാന്‍?

പഴവങ്ങാടി തൊട്ട് മധൂർ വരെ; അറിയാം കേരളത്തിലെ പ്രധാന ​ഗണപതി ക്ഷേത്രങ്ങൾ

'അവര്‍ മഹാനടിയാണെന്നതില്‍ സംശയില്ല, പക്ഷെ സ്വഭാവം...'; ഉര്‍വശിയെ വിമര്‍ശിച്ച് അവന്തിക മോഹന്‍

'പിണറായിക്കെതിരെയുള്ള ഇഡി അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് പറയാനാവില്ല; വിശദീകരിക്കാൻ ബാധ്യതയുണ്ട്': ടികെ ഗോവിന്ദനെ തള്ളി വി കുഞ്ഞികൃഷ്ണൻ എംഎൽഎ

ടിക്കറ്റെടുത്തിട്ട് ട്രെയിനില്‍ കയറാനായില്ലെങ്കില്‍ റീഫണ്ട് കിട്ടുമോ? യാത്രക്കാര്‍ അറിയേണ്ടത്, മുന്നറിയിപ്പുമായി ഇത്തിഹാദ് റെയില്‍