അബുദാബി: ടിക്കറ്റെടുത്തിട്ട് ട്രെയിനില്‍ കയറാനായില്ലെങ്കില്‍ ഇത്തിഹാദ് റെയിലില്‍ ടിക്കറ്റ് തുക തിരിച്ചു കിട്ടുമോ? ഓപ്പറേറ്ററുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയില്ലാതെ യാത്രക്കാര്‍ക്ക് ട്രെയിന്‍ നഷ്ടമായാല്‍ റീഫണ്ടോ, നഷ്ടപരിഹാരമോ ലഭിക്കില്ലെന്നാണ് ഇത്തിഹാദ് റെയില്‍ അറിയിക്കുന്നത്.
യാത്രയ്ക്ക് കുറഞ്ഞത് 20 മിനിറ്റ് മുന്‍പ് സ്റ്റേഷനിലെത്തണം, ട്രെയിന്‍ പുറപ്പെടുന്നതിന്റെ രണ്ട് മിനിറ്റ് മുമ്പ് പ്രവേശന ഗേറ്റ് അടച്ചിടും. അതിനുശേഷം പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം അനുവദിക്കില്ല. യാത്ര റദ്ദാക്കാതെ എത്താതിരുന്നാല്‍ ടിക്കറ്റ് അസാധുവായി കണക്കാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, റെയില്‍ സര്‍വീസ് 30 മിനിറ്റോ അതിലധികമോ വൈകിയാല്‍ സൗജന്യമായി മറ്റൊരു സര്‍വീസിലേക്ക് മാറ്റുകയോ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുകയോ ചെയ്യും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്റ്റേഷനില്‍ അറിയിക്കുന്നിനൊപ്പം ഇ-മെയില്‍, ടെക്സ്റ്റ് മെസേജുകള്‍, വാട്സ്ആപ്പ് എന്നിവ വഴിയും അറിയിക്കും. ഇത്തിഹാദ് റെയിലിന്റെ കാലതാമസം മൂലം കണക്ഷന്‍ ട്രെയിന്‍ കിട്ടിയില്ലെങ്കില്‍ അടുത്ത ലഭ്യമായ സര്‍വീസില്‍ സൗജന്യമായി യാത്ര പുനഃക്രമീകരിക്കും.
യാത്രക്കാര്‍ സ്റ്റേഷനിലെത്തിയ ശേഷം ഡിപ്പാര്‍ച്ചര്‍ സ്‌ക്രീനുകളും അറിയിപ്പുകളും പരിശോധിച്ച് ശരിയായ പ്ലാറ്റ്‌ഫോമും ട്രെയിനും ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ദുബായ് മെട്രോ, ടാക്‌സി, മറ്റു ഗതാഗത സേവനങ്ങള്‍ എന്നിവയുമായുള്ള കണക്ഷന്‍ നഷ്ടപ്പെടുന്നതിന് ഇത്തിഹാദ് റെയില്‍ ഉത്തരവാദിയല്ലെന്നും വ്യക്തമാക്കി.ബോര്‍ഡിങ്ങ് പ്രോസസുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സമയം മുന്‍കൂട്ടി കണക്കാക്കി വേണം യാത്രക്കാര്‍ സ്റ്റേഷനിലെത്താന്‍. ടിക്കറ്റ് എടുത്തിട്ട് യാത്ര ചെയ്യാത്തവരെയോ ടിക്കറ്റ് കാന്‍സല്‍ ചെയ്യാത്തവരെയോ 'നോ ഷോ' എന്നായിരിക്കും രേഖപ്പെടുത്തുക.
യാത്രക്കാര്‍ സ്റ്റേഷനിലെ യാത്രയുടെ വിവരങ്ങള്‍ അടങ്ങിയ സ്‌ക്രീനുകളും അനൗണ്‍സ്മെന്റുകളും ശ്രദ്ധിക്കണം. ട്രെയിന്‍ പുറപ്പെടുന്ന സമയം, പ്ലാറ്റ്ഫോം നമ്പര്‍, എത്തുന്ന സമയം എന്നിവ കൃത്യമായും ശ്രദ്ധിക്കണം. യാത്രക്കാര്‍ തെറ്റായ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്നതോ തെറ്റായ സ്റ്റോപ്പില്‍ ഇറങ്ങുന്നതോ ആയ വീഴ്ചകളില്‍ ഇത്തിഹാദ് റെയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും റെയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ യാത്രക്കാര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഓപ്പറേറ്റര്‍ ഉത്തരവാദികളാകില്ലെന്നും അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates