Vivo Y31t launched  source: Vivo
Gadgets

7200 എംഎഎച്ച് കരുത്തുറ്റ ബാറ്ററി, ഡ്യുവല്‍ കാമറ; വിവോ വൈ31ടി വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ വൈ സീരീസ് വിപുലീകരിച്ച് വൈ31ടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ വൈ സീരീസ് വിപുലീകരിച്ച് വൈ31ടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വൈ31 ലൈനപ്പില്‍ വരുന്ന ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ബാറ്ററിയാണ്. 7200 എംഎഎച്ച് കരുത്തുറ്റ ബാറ്ററിയോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. 44w വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന ബാറ്ററിയാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്.

6.75 ഇഞ്ച് എച്ച്ഡി പ്ലസ് എല്‍സിഡി ഡിസ്‌പ്ലേയും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍. 120hz റിഫ്രഷ് റേറ്റും 1250 നിറ്റ്‌സ് ബ്രൈറ്റ്‌നസുമാണ് ഡിസ്‌പ്ലേക്ക് ഉള്ളത്. ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 ചിപ്‌സെറ്റാണ് ഇതിന് കരുത്തുപകരുന്നത്. ആറു ജിബി വരെ റാമുള്ള ഈ ഫോണിന് ഡ്യുവല്‍ കാമറ സജ്ജീകരണമാണുള്ളത്. 50 എംപി പ്രൈമറി ഷൂട്ടറും രണ്ടു എംപി സെന്‍സറുമാണ് പിന്നിലുള്ളത്. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി മുന്നില്‍ എട്ട് എംപി കാമറയും നല്‍കിയിട്ടുണ്ട്.

സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഫെയ്‌സ് അണ്‍ലോക്ക് പിന്തുണയും ഇതിലുണ്ട്. ക്രിംസണ്‍ റെഡ്, ഗോള്‍ഡന്‍ മിസ്റ്റ്, സീഷോര്‍ എന്നി മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാകും.25,999 രൂപ മുതലാണ് വില വരുന്നത്. ഫ്‌ലിപ്പ്കാര്‍ട്ട്, വിവോ ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോര്‍, മറ്റ് ഓഫ്‌ലൈന്‍ റിട്ടെയില്‍ ഷോപ്പുകള്‍ എന്നിവയില്‍ ഫോണ്‍ ലഭ്യമാകും.

Vivo Y31t launched in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

അടിയോടടി! അസ്ഹറുദ്ദീന് മൂന്നാം സെഞ്ചുറി; കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ

മകളുടെ ഭാവി സുരക്ഷിതമാക്കണോ?, സുകന്യ സമൃദ്ധി യോജന vs എസ്‌ഐപി; ഏതാണ് കൂടുതല്‍ മെച്ചം?

'കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് നിയമലംഘനം': മനുഷ്യാവകാശ കമ്മീഷൻ

കരം അടച്ച രസീത് നോക്കി എത്ര സെന്റ് എന്ന് മനസിലാക്കാന്‍ പറ്റുന്നില്ലേ?; ഇതാ എളുപ്പമാര്‍ഗം