ബോള്‍ട്ടും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക്; രണ്ട് ബജറ്റ് ഫോണുകള്‍ വില്‍പ്പനയ്ക്ക്, അറിയാം ഫീച്ചറുകള്‍

ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ടെക് ബ്രാന്‍ഡ് ആയ ബോള്‍ട്ട് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് കടന്നു
Boltt Ace 5G and Evo 4G launched
Boltt Ace 5G and Evo 4G launchedsource: Boltt
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ കണ്‍സ്യൂമര്‍ ടെക് ബ്രാന്‍ഡ് ആയ ബോള്‍ട്ട് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് കടന്നു. 'Ace', 'Evo എന്നി പേരുകളില്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചാണ് വിപണിയിലേക്ക് കടന്നത്. 6.79 ഇഞ്ച് ഡിസ്‌പ്ലേയും 120hz റിഫ്രഷ് റേറ്റുമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് താങ്ങാനാവുന്ന വിലയാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ബോള്‍ട്ട് Ace ഫൈവ് ജി

യൂണിസോക് ടി8200 ഒക്ടാ കോര്‍ പ്രോസസര്‍ ആണ് ഇതിന് കരുത്തുപകരുന്നത്. എട്ട് ജിബി വരെ റാമും 128 ജിബി വരെ ഇന്റേണല്‍ സ്‌റ്റോറേജുമാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. 18w ചാര്‍ജറോട് കൂടിയ 6000mah ബാറ്ററിയാണ് ഫോണിനുള്ളത്. 64എംപി പിന്‍കാമറയും സെല്‍ഫികള്‍ക്കായി 8എംപി ഫ്രണ്ട് കാമറയുമാണ് കാമറ വിഭാഗത്തില്‍ വരുന്നത്. എഐ പോര്‍ട്രെയ്റ്റ് മോഡ്, എഐ നൈറ്റ് മോഡ് തുടങ്ങിയ എഐ ഫീച്ചറുകളും ഇതിലുണ്ട്.

ബോള്‍ട്ട് ഇവോ ഫോര്‍ജി

യൂണിസോക് ടി7250 ഒക്ടാ കോര്‍ പ്രോസസര്‍ ആണ് ഫോണിന് കരുത്തുപകരുന്നത്. ആറു ജിബി വരെ റാമും 128 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. 18w ചാര്‍ജിങ് പിന്തുണയുള്ള 6000എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 50എംപി പ്രധാന സെന്‍സറും രണ്ടു എംപി മാക്രോ ലെന്‍സും അടങ്ങിയ ഡ്യുവല്‍ പിന്‍ കാമറയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. മുന്നില്‍ എട്ട് എംപി സെല്‍ഫി കാമറയും ഉണ്ട്. ബോള്‍ട്ട് Ace മോഡലിന് 13,999 രൂപ മുതല്‍ 15,999 രൂപ വരെയാണ് വില. ബോള്‍ട്ട് ഇവോ ഫോര്‍ജിക്ക് 10,999 രൂപ മുതല്‍ 11,999 രൂപ വരെയാണ് വില വരുന്നത്.

Boltt Ace 5G and Evo 4G launched
9000 എംഎഎച്ച് ഭീമന്‍ ബാറ്ററി, ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍; റെഡ്മി നോട്ട് 17 പ്രോ ലോഞ്ച് അടുത്തമാസം
Boltt Ace 5G and Evo 4G launched
7500 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പ്; വരുന്നു വിവോയുടെ പുതിയ ഫോണ്‍
Summary

Boltt Ace 5G and Evo 4G launched in India: Specs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com