ദേശീയഗീതമായ ‘വന്ദേമാതര’ത്തിന്റെ 150–ാം വാർഷികാഘോഷങ്ങൾക്ക് ഇന്നു തുടക്കം PTI
ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു മുഖ്യാതിഥി. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ആനന്ദമഠത്തിന്റെ ഭാഗമാണു ദേശീയഗീതമായി പ്രഖ്യാപിച്ച വന്ദേമാതരം.1875 നവംബറിൽ അക്ഷയ നവമിയുടെ അവസരത്തിൽ എഴുതിയതാണ് ഈ ഗീതമെന്നു കരുതുന്നതിനാലാണു നവംബർ ഏഴിന് ആഘോഷങ്ങൾ ആരംഭിക്കുന്നതെന്നു കേന്ദ്ര സാംസ്കാരിക മന്ത്രാലയം വിശദീകരിച്ചു.1896 ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മേളനത്തിലാണു രബീന്ദ്രനാഥ് ടഗോർ സ്വന്തം ഈണത്തിൽ വന്ദേമാതരം ആലപിച്ചത്. 1905 ൽ ബംഗാൾ വിഭജനത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ സമയത്തു വന്ദേമാതരം പ്രതിരോധത്തിന്റെ ഗാനമായി അലയടിച്ചപ്പോൾ ബ്രിട്ടിഷുകാർ ഇതിനു വിലക്കേർപ്പെടുത്തി.