എം ശരവണന്റെ വിയോഗം തമിഴ് സിനിമാ ലോകത്തിന് നികത്താനാകാത്ത നഷ്ടം തന്നെയാണെന്നാണ് സിനിമാ പ്രവർത്തകരടക്കം പറയുന്നത്. എക്സ്
നടൻമാരായ രജനികാന്തും സൂര്യയും വിശാലുമടക്കം നിരവധി താരങ്ങളാണ് അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാനായി വടപളനി എവിഎം സ്റ്റുഡിയോയിൽ എത്തിയത്.നടൻ രജനികാന്തിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ശരവണൻ.എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവരുടെ നിരവധി ഹിറ്റ് സിനിമകൾ എവിഎം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. എ വി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൂറോളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. Tamil Actors visited AVM Studios to pay their last respects to the iconic producer AVM Saravanan.