വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്നവര്‍. ബ്രഹ്മപുത്ര ഉള്‍പ്പെടെ എട്ട് നദികളിലെ ജലനിരപ്പ് അപകടരേഖയ്ക്കു മുകളിലാണ് പിടിഐ
മോറിഗാവ് ജില്ലയിലെ മയോങില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്ന് വള്ളത്തില്‍ രക്ഷപ്പെടുന്നവര്‍.
മോറിഗാവ് ജില്ലയിലെ കുച്ചിയാനിയിൽ വെള്ളപ്പൊക്ക ബാധിത പ്രദേശത്തുകൂടി കന്നുകാലിക്കൂട്ടവുമായി പോകുന്ന കര്‍ഷകന്‍.വെള്ളപ്പൊക്ക ബാധിത മേഖലയില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്ന കാഴ്ച. ലഖിംപൂർ ആണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ജില്ല
കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്ന് ആനകളെ പോബിതോറ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുന്നു കനത്ത മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ചുകൊണ്ടിരിക്കുമ്പോഴും അച്ഛനും മകളും മീന്‍പിടിക്കുന്ന കാഴ്ച
19 ജില്ലകളിലായി ആറ് ലക്ഷത്തോളം പേരെയാണ് അസമിലെ വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്ന് വള്ളങ്ങളില്‍ സുരക്ഷിത സ്ഥാനത്തേക്ക് പോകുന്നവര്‍. 72 ദുരിതാശ്വാസ ക്യാമ്പുകളിൽ 8,142 പേരാണ് ഇതുവരെ അഭയം പ്രാപിച്ചിരിക്കുന്നത്.