കഴിഞ്ഞ രണ്ട് വർഷമായി ഫോർബ്സ് ഇന്ത്യയുടെ 'ടോപ്പ് 100 ഡിജിറ്റൽ താരങ്ങളുടെ' പട്ടികയിലും ഈ തലശേരിക്കാരൻ ഇടം നേടിയിട്ടുണ്ട്. എക്സ്പ്രസ്
യാദൃശ്ചികമായി ക്ഷീരപഥത്തിന്റെ ചിത്രം പകർത്താൻ കഴിഞ്ഞതാണ് നവനീതിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറിയത്. ഫോട്ടോഗ്രഫിയിലും അസ്ട്രോണമിയിലുള്ള താല്പര്യമാണ് നവനീതിനെ അസ്ട്രോ-ലാൻഡ്‌സ്കേപ്പ് ഫോട്ടോഗ്രഫിയിലേക്ക് എത്തിച്ചത്. ഫോട്ടോഗ്രഫി വെറും ഒരു ഹോബി എന്നതിനപ്പുറം കഥകൾ പറയാനും തന്റെ കാഴ്ചപ്പാടുകൾ ലോകവുമായി പങ്കുവയ്ക്കാനുമുള്ള ഒന്നായി മാറിയെന്ന് നവനീത്.ഐസ്‌ലൻഡിലെ അഗ്നിപർവ്വത സ്‌ഫോടനത്തിന്റെ ചിത്രീകരണം ആണ് മറക്കാൻ പറ്റാത്ത ഒന്ന് എന്ന് നവനീത് പറയുന്നു.വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയിലും, പോർട്രയിറ്റ് ഫോട്ടോഗ്രഫിയിലും തനിക്ക് താല്പര്യമുണ്ടെന്ന് നവനീത് കൂട്ടിച്ചേർത്തു.'ഏതൊരു കലാരൂപത്തെയും പോലെ ഫോട്ടോഗ്രഫിക്കും ക്ഷമയും സമർപ്പണവും ആവശ്യമാണ്. കുറുക്കുവഴികളൊന്നുമില്ല'- നവനീത് വ്യക്തമാക്കി.