'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

മുൻ ബ്രിട്ടീഷ് എംപിയായ ആർച്ചറുടെ അവസാന നോവൽ 'ആദം ആൻഡ് ഈവ്' ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിടവാങ്ങൽ
Jeffrey Archer and his books
Jeffrey Archerx
Updated on: 
1 min read

ലണ്ടൻ: വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ (86) അന്തരിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പ്രസാധകരായ ഹാർപ്പർ കോളിൻസാണ് മരണ വിവരം പുറത്തുവിട്ടത്. അഞ്ച് പതിറ്റാണ്ട് നീണ്ട എഴുത്തു ജീവിതത്തിനിടെ 119 ഓളം രാജ്യങ്ങളിലായി ആർച്ചറുടെ 300 കോടിയിലധികം പുസ്തകങ്ങളാണ് വിറ്റഴിഞ്ഞത്. അവസാന പുസ്തകവുമായി ബന്ധപ്പെട്ടുള്ള എഴുത്തുകൾ നടത്തുന്നതിനിടെ വീട്ടിൽ വച്ച് പെട്ടെന്നു മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം. പുതിയ പുസ്തകം ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിടവാങ്ങൽ. 2023ൽ അദ്ദേഹം കേരളം സന്ദർശിച്ചിരുന്നു.

'കെയ്ൻ ആൻഡ് ആബേൽ', 'ദ ക്ലിഫ്റ്റൺ ക്രോണിക്കിൾസ്' അടക്കം ജനപ്രീതി നേടിയ നോവലുകളിലൂടെയാണ് ആർച്ചർ ശ്രദ്ധേയനായത്. അ​ദ്ദേഹത്തിന്റെ അവസാന നോവലായ 'ആദം ആൻഡ് ഈവ്' ഇന്ന് (ഒക്ടോബർ 6) പുറത്തിറങ്ങാനിരിക്കുകയായിരുന്നു. ഈ പുസ്തകത്തെക്കുറിച്ച് സംസാരിക്കാനായി ശനിയാഴ്ച നടക്കുന്ന ചെൽട്ടൻഹാം ഫെസ്റ്റിവലിൽ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു.

'തലമുറകളോളം വായക്കാർക്ക് ആനന്ദം പകരുകയും ഞങ്ങളുടെ നല്ല സുഹൃത്തായിരിക്കുകയും ചെയ്ത എഴുത്തുകാരനെ നഷ്ടപ്പെട്ടതിൽ ഞങ്ങൾ ഏറെ ദുഃഖിതരാണ്. കഥപറച്ചിലിന്റെ കുലപതിയായ ആർച്ചർക്ക് തന്റെ വായനക്കാരായിരുന്നു എല്ലാം'- ഹാർപ്പർ കോളിൻസ് മരണം സ്ഥിരീകരിച്ച് വ്യക്തമാക്കി.

Jeffrey Archer and his books
നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു

1940 ഏപ്രിൽ 15ന് വടക്കൻ ലണ്ടനിലാണ് ആർച്ചർ ജനിച്ചത്. പിന്നീട് സോമർസെറ്റിലെ വെസ്റ്റേൺ സൂപ്പർ മേയറിലേക്ക് അദ്ദേഹം മാറി. 1969ൽ ലൗത്തിൽ നിന്നു കൺസർവേറ്റീവ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നത്. തുടർന്ന് അഞ്ച് വർഷം ഹൗസ് ഓഫ് കോമൺസിൽ സേവനമനുഷ്ഠിച്ച അദ്ദേഹം മാർ​ഗരറ്റ് താച്ചറുടെ കാലത്ത് കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനായി മാറി.

എന്നാൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് താത്കാലിക വിരാമം വന്നു. ഡെയ്ലി സ്റ്റാറിനെതിരായ അപകീർത്തി കേസിൽ വ്യാജ തെളിവുണ്ടാക്കുകയും നീതിനിർവഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന കുറ്റത്തിന് 2002ൽ ആർച്ചറെ നാല് വർഷത്തേക്ക് തടവിനു ശിക്ഷിച്ചു. 2003ൽ അദ്ദേഹം ജയിൽ മോചിതനായി.

പിന്നീട് യുകെ പാർലിമെന്റിന്റെ അപ്പർ ഹൗസായ ഹൗസ് ഓഫ് ലോർഡ്സിലേക്ക് തിരിച്ചെത്തുകയും 2024ൽ വിരമിക്കുന്നതു വരെ അവിടെ തുടരുകയും ചെയ്തു. ആർച്ചറും അദ്ദേഹത്തിന്റെ ഭാര്യ മേരിയും 60ാം വിവാഹ വാർഷികം ഈ വർഷം ആഘോഷിച്ചിരുന്നു.

Jeffrey Archer and his books
ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേസ് വിമാനം 28,000 അടി താഴേക്ക് കൂപ്പുകുത്തി; ലണ്ടനില്‍ തിരിച്ചിറക്കി
Jeffrey Archer and his books
ബ്രസീല്‍ ഇന്ത്യയായി; ട്രംപിന് വിനയായി ട്രോള്‍ മഴ
Summary

Bestselling British author and former politician Jeffrey Archer has died aged 86, his publisher HarperCollins said. Archer sold over 300 million books during his five-decade career. His final novel, Adam and Eve, is due for release this week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com