കരുത്തുറ്റ കഥ കൊണ്ടും അതിമനോഹരമായ ദൃശ്യ വൈവിധ്യങ്ങളാലും മലയാള സിനിമയെ സമ്പന്നനാക്കിയ സംവിധായകനാണ് ഭരതൻ.  ഇൻസ്റ്റഗ്രാം
 മലയാള സിനിമയിൽ അന്നുവരെ കണ്ട് വന്ന രീതികളെയെല്ലാം പൊളിച്ചെഴുതുന്ന രീതിയായിരുന്നു ഭരതന്റേത്. ആ അതുല്യപ്രതിഭ വിടപറഞ്ഞിട്ട് 
ജൂലൈ 31ന് 27 വർഷം പൂർത്തിയായി.1974 ൽ പത്മരാജന്റെ തിരക്കഥയിലൊരുങ്ങിയ പ്രയാണം എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് സ്വതന്ത്ര സംവിധായകനായി. ഭരതനും പത്മരാജനുമായുള്ള കൂട്ടുകെട്ട് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ കൂടി തുടക്കമായിരുന്നു.വൈശാലി, മാളൂട്ടി, ദേവരാഗം, തേവർ മകൻ, കേളി, താഴ്വാരം, അമരം തുടങ്ങി എത്രയെത്ര സിനിമകളാണ് അദ്ദേഹം സിനിമാ ലോകത്തിന് സമ്മാനിച്ചത്. വിട പറഞ്ഞിട്ട് 27 വർഷം പിന്നീടുമ്പോഴും ഭരതൻ ചിത്രങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല.