കാട്ടുതീയിൽ നശിച്ച ബണ്ണി മ്യൂസിയത്തിലെ കത്തിയ മുയൽ ശിൽപത്തിനും അവശിഷ്ടങ്ങൾക്കും ഇടയിലൂടെ നടന്നുപോകുന്ന അഗ്നിശമന സേനാംഗം. എപി
ലോസ് ഏഞ്ചൽസിലെ വെസ്റ്റ് ഹിൽസ് ഭാഗത്ത് പടർന്നു പിടിച്ച തീയണക്കാനുള്ള അഗ്നിശമന സേനാംഗങ്ങളുടെ ശ്രമം.ഹെലികോപ്റ്റർ വഴി വെള്ളം ഒഴിച്ച് തീയണക്കുന്നുകാലിഫോർണിയയിലെ പസഡെനയിലുള്ള കൺവെൻഷൻ സെന്ററിലേക്ക് വളർത്തുമൃഗങ്ങളുമായി എത്തുന്ന പ്രദേശവാാസികൾ.കാട്ടുതീയെ തുടർന്ന് വാഹന ഷോറൂമിൽ കത്തി നശിച്ച കാറുകൾ.ചുറ്റുമുള്ള എല്ലാ മരങ്ങളേയും കാട്ടുതീ വിഴുങ്ങിയപ്പോൾ കുന്നിൻ മുകളിൽ അവശേഷിച്ച ഒരു മരം. കാട്ടുതീ പടർന്നു പിടിച്ച് ദിവസങ്ങളായിട്ടും തീനിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കൂടുതൽ മേഖലകളിലേക്ക് കൂടി തീ പടരുകയാണ്. 5700 കോടി ഡോളറിന്റെ നഷ്ടമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒന്നര ലക്ഷത്തിലേറെ പേരെ ഇതിനകം ഒഴിപ്പിച്ചു.കാലിഫോർണിയയുടെ ഏറ്റവും സമ്പന്നമായ പ്രദേശത്തു കൂടെയാണ് നിലവിൽ കാട്ടുതീ പടർന്നുകൊണ്ടിരിക്കുന്നത്.5,000 വീടുകൾ ഇതിനോടകം കത്തിനശിച്ചെന്നാണ് പ്രാഥമിക നിഗമനം. യുഎസിലെ വലിയ ശതമാനം വീടുകളും തടി കൊണ്ട് നിർമിച്ചവയായതിനാൽ പല വീടുകളുടെയും കൽ ചിമ്മിനികൾ മാത്രമാണ് ശേഷിക്കുന്നത്.പ്രദേശത്ത് വരണ്ട കാലാവസ്ഥ വൻതോതിൽ ചെടികൾക്ക് തീ പിടിക്കുന്നതിന് കാരണമായി.