ക്രിസ്തുമസ് വെറുമൊരു മതപരമായ ചടങ്ങ് മാത്രമല്ല, അത് സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും പ്രതീകം കൂടിയാണ്. പിടിഐ
ലോകമെമ്പാടും യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന പുണ്യദിനമാണ് ക്രിസ്തുമസ്.എല്ലാ ആഘോഷങ്ങളേയും പോലും ജാതി-മതഭേദമന്യേ കേരളത്തിലെ ജനം ക്രിസ്തുമസും ആഘോഷിക്കുന്നു. നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, കരോള്‍, കേക്ക് തുടങ്ങിയവയുമായി ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. വിശ്വാസികളെ സംബന്ധിച്ചാകട്ടെ പള്ളികളിലെ പാതിരാ കുർബാന അടക്കമുള്ള സവിശേഷമായ ചടങ്ങുകള്‍ കൂടി ചേരുന്നതാണ് ക്രിസ്തുമസ് ആഘോഷം.മഞ്ഞുവീഴുന്ന ഡിസംബർ രാവുകളിൽ നക്ഷത്രവിളക്കുകളും ക്രിസ്തുമസ് മരങ്ങളും ഒരുക്കി ലോകം ഈ ദിനത്തെ വരവേൽക്കുന്നു.Christmas 2025 photos