നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലായി. ദുരിതാശ്വാസ ക്യാംപുകളിലും വെള്ളം കയറി. എഎൻഐ
പ്രധാന റോഡുകളിൽ വലിയ കുഴികൾ രൂപപ്പെട്ടതോടെ ഗതാഗതവും താറുമാറായി.ഇന്ന് പുലർച്ചെ 2 മണിക്കും 6 മണിക്കും ഇടയിൽ യമുനയിലെ ജലനിരപ്പ് 207.47 മീറ്ററിൽ എത്തിയിരുന്നു. വരും ദിവസങ്ങളിലും മഴ ഉണ്ടാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നിലവിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.