ഐഐഎഫ്സിഎല്ലിൽ മാനേജർ,അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ 37 ഒഴിവുകൾ, ഏപ്രിൽ 10 വരെ അപേക്ഷിക്കാം

അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ) 33 ഒഴിവുകളും മാനേജർ (ഗ്രേഡ് ബി) നാല് ഒഴിവുകളുമാണ് ഉള്ളത്
IIFCL recruitment 2026 apply online for 37 Manager and Assistant Manager posts before April 10
IIFCL (India Infrastructure Finance Company Limited) announces 37 vacancies for Manager and Assistant Manager postsIIFCL
Updated on
2 min read

ഇന്ത്യാ ഗവൺമെന്റിന്റെ സംരംഭമായ ഇന്ത്യാ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡ് (IIFCL) മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

മാനേജർ (ഗ്രേഡ് ബി), അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ) എന്നീ തസ്തികകളിലായാണ് ഒഴിവുകൾ ഉള്ളത്. ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് രണ്ട് തസ്തികകളിലും കൂടി 37 ഒഴിവുകളാണ് ഉള്ളത്.

അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ) 33 ഒഴിവുകളും മാനേജർ (ഗ്രേഡ് ബി) നാല് ഒഴിവുകളുമാണ് ഉള്ളത്. രണ്ട് തസ്തികകളിലും രണ്ട് വിഭാഗങ്ങളിലായാണ് ഒഴിവുകളുള്ളത്. ജനറലിസ്റ്റ്, എൻവയോൺമെ​ന്റ് ആൻഡ് സോഷ്യൽ സേഫ് ഗാർഡ് എന്നീ വിഭാഗങ്ങളിലായാണ് ഒഴിവുകൾ

യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് ഓൺലൈൻ വഴി ഏപ്രിൽ 10 വരെ അപേക്ഷിക്കാം. കേരളത്തിൽ തിരുവന്തപുരം പരീക്ഷാ കേന്ദ്രമാണ്.

IIFCL recruitment 2026 apply online for 37 Manager and Assistant Manager posts before April 10
കേന്ദ്ര സർക്കാർ സ്ഥാപനമായ റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ, വർഷം 16 ലക്ഷം രൂപ ശമ്പളം, ഏപ്രിൽ 27 വരെ അപേക്ഷിക്കാം

തസ്തിക, ഒഴിവുകൾ, യോഗ്യത എന്നിവ അറിയാം

ആകെ ഒഴിവുകൾ 37

അസിസ്റ്റന്റ് മാനേജർ -ഗ്രേഡ് എ

ആകെ ഒഴിവുകൾ 33

ജനറലിസ്റ്റ് വിഭാഗത്തിൽ 31 , എൻവയോൺമെ​ന്റ് ആൻഡ് സോഷ്യൽ സേഫ് ഗാർഡ് വിഭാഗത്തിൽ രണ്ട് ഒഴിവുകൾ

യോഗ്യത ജനറലിസ്റ്റ് വിഭാഗം: ഏതെങ്കിലും വിഷയത്തിൽ ബിരുദാന്തര ബിരുദം/ഡിപ്ലോമ / എൽഎൽബി / ഇ​ന്റഗ്രേറ്റഡ് എൽഎൽബി (അഞ്ച് വർഷം) / സിഎ / സിഎസ് / സിഎംഎ / ബിടെക് / ബിഇ

പ്രവൃത്തി പരിചയം: ബാങ്ക്/എഫ്ഐ/സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ/ എന്നിവയിൽ ഓഫീസർ കേഡറിൽ കുറഞ്ഞത് രണ്ട് വർഷത്തെ യോഗ്യതാനന്തര പരിചയം.

യോഗ്യത എൻവയോൺമെ​ന്റ് ആൻഡ് സോഷ്യൽ സേഫ് ഗാർഡ്: എൻജിനിയറിങ് / എൻവയോൺമെ​ന്റ് മാനേജ്‌മെന്റ്/സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ സോഷ്യൽ വർക്ക്/സോഷ്യോളജി/ആന്ത്രോപോളജി/ ഇക്കണോമിക്സ് വിഷയങ്ങളിലേതിലെങ്കിലും ബിരുദാനന്തര ബിരുദം

പ്രവൃത്തി പരിചയം: ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം

പ്രായ പരിധി : 30 വയസ്സിന് താഴെ

ശമ്പളം : 44500- 89150 രൂപ സ്കെയിലിൽ

അസിസ്റ്റന്റ് മാനേജർ -ഗ്രേഡ് എ വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

IIFCL recruitment 2026 apply online for 37 Manager and Assistant Manager posts before April 10
സിഡ്ബിയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ, ശമ്പളം നാലര ലക്ഷം രൂപ വരെ; ഇ മെയിൽ വഴി ഏപ്രിൽ ഏഴ് വരെ അപേക്ഷിക്കാം

മാനേജർ (ഗ്രേഡ് ബി )

ആകെ ഒഴിവുകൾ നാല്

ജനറലിസ്റ്റ് വിഭാഗത്തിലും എൻവയോൺമെ​ന്റ് ആൻഡ് സോഷ്യൽ സേഫ് ഗാർഡ് വിഭാഗത്തിലും രണ്ട് ഒഴിവുകൾ വീതം.

യോഗ്യത ജനറലിസ്റ്റ് വിഭാഗം: ഏതെങ്കിലും വിഷയത്തിൽ ബിരുദാന്തര ബിരുദം/ഡിപ്ലോമ / എൽഎൽബി / ഇ​ന്റഗ്രേറ്റഡ് എൽഎൽബി (അഞ്ച് വർഷം) / സിഎ / സിഎസ് / സിഎംഎ / ബിടെക് / ബിഇ

പ്രവൃത്തി പരിചയം: ധനകാര്യ മേഖല / ബാങ്കുകൾ / പൊതുമേഖലാ സ്ഥാപനങ്ങൾ / പ്രശസ്ത കോർപ്പറേറ്റുകൾ എന്നിവയിൽ ഓഫീസർ / എക്സിക്യൂട്ടീവ് കേഡറിൽ ഏഴ് വർഷത്തെ പരിചയം (ബന്ധപ്പെട്ട മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷം ഉൾപ്പെടെ

യോഗ്യത എൻവയോൺമെ​ന്റ് ആൻഡ് സോഷ്യൽ സേഫ് ഗാർഡ്: എൻജിനിയറിങ് / എൻവയോൺമെ​ന്റ് മാനേജ്‌മെന്റ്/സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ സോഷ്യൽ വർക്ക്/സോഷ്യോളജി/ആന്ത്രോപോളജി/ ഇക്കണോമിക്സ് വിഷയങ്ങളിലേതിലെങ്കിലും ബിരുദാനന്തര ബിരുദം

പ്രവൃത്തി പരിചയം:: പരിസ്ഥിതി, സാമൂഹിക ആഘാത വിലയിരുത്തൽ, മാനേജ്മെന്റ് പ്ലാനുകൾ മുതലായവയിൽ എന്നിവയിൽ രണ്ട് വർഷം ഉൾപ്പടെ ഏഴ് വർഷത്തെ പരിചയം.

പ്രായ പരിധി : 40 വയസ്സിൽ താഴെ

ശമ്പളം: 55200- 99750 രൂപാ സ്കെയിൽ

മാനേജർ (ഗ്രേഡ് ബി ) തസ്തികയിലേക്കുള്ള വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

IIFCL recruitment 2026 apply online for 37 Manager and Assistant Manager posts before April 10
കെഐസിഡിസിയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ, മാനേജ്മെന്റ് ട്രെയിനി തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 27 വരെ അപേക്ഷിക്കാം

തെരഞ്ഞെടുക്കൽ രീതി

ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഉദ്യോഗാർത്ഥികളെ നിയമനത്തിനായി തെരഞ്ഞെടുക്കുക.

ഇന്ത്യയിലെ 21 കേന്ദ്രങ്ങളിൽ ഓൺലൈൻ പരീക്ഷ നടത്തും. കേരളത്തിൽ നിലവിൽ തിരുവനന്തപുരമാണ് കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്.

അപേക്ഷാ ഫീസ്

ഇന്റിമേഷൻ ചാർജ് ഉൾപ്പടെ 600 രൂപയാണ് അപേക്ഷാ ഫീസ്

എസ് സി, എസ് ടി, പിഡബ്ല്യുഡി വിഭാഗത്തിൽ നിന്നുള്ളവർ 100 രൂപ ​ഇന്റിമേഷൻ ചാർജ് മാത്രം ഒടുക്കിയാൽ മതി.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും ഫീസ് ഒടുക്കാനുമുള്ള അവസാന തീയതി : ഏപ്രിൽ 10 ആണ്

അപേക്ഷ സമർപ്പിക്കേണ്ട ഓൺലൈൻ ലിങ്ക് ഇവിടെ കാണാം

പരീക്ഷാ തീയതി : മെയ് / ജൂൺ 2026

അഭിമുഖം : മെയ് / ജൂൺ 2026

ഔദ്യോഗിക വെബ്സൈറ്റ്

Summary

Job Alert: IIFCL (India Infrastructure Finance Company Limited) invites online applications for 37 Manager and Assistant Manager vacancies. Apply online before April 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com