റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന, ഷെഡ്യൂൾ 'എ' വിഭാഗത്തിൽപെടുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായറെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (RITES) നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്) തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനായാണ് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റായ rites.com ലാണ് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയത്. റൈറ്റ്സിലെ (RITES) ധനകാര്യ വിഭാഗത്തിലെ റെഗുലർ കേഡർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ആകെ 11 ഒഴിവുകളാണ് നിലവിലുള്ളത്. പ്രതിവർഷം 16.01 ലക്ഷം രൂപ വരെയാണ് ശമ്പളം.
തസ്തികയുടെ പേര്: അസിസ്റ്റന്റ് മാനേജർ (ഫിനാൻസ്)
യോഗ്യത: ചാർട്ടേഡ് അക്കൗണ്ടന്റ് / കോസ്റ്റ് അക്കൗണ്ടന്റ്
പ്രവൃത്തിപരിചയം: ബാങ്കിങ്, ജിഎസ് ടി (GST) ആദായനികുതി, അക്കൗണ്ട്സ് തയ്യാറാക്കൽ, ഓഡിറ്റ് , ഏതെങ്കിലും ടെൻഡറിങ് പ്രക്രിയകളിൽ പങ്കാളിത്തം, ബിൽ പാസിങ് എന്നീമേഖലകളിലെ രണ്ട് വർഷത്തെ പരിചയം.
ശമ്പളം: 40,000-1,40,000 രൂപ (16.01 ലക്ഷം രൂപ വാർഷിക സിടിസി)
ഉയർന്ന പ്രായ പരിധി : 32 വയസ്സ്
അർഹതയുള്ളവർക്ക് മാനദണ്ഡപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കം.
ഒഴിവുകളുടെ എണ്ണം: 11
ജനറൽ/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 600 രൂപയും ബാധകമായ നികുതികളും
ഇഡബ്ല്യുഎസ്/എസ്‌സി/എസ്ടി/പിഡബ്ല്യുഡി ഉദ്യോഗാർത്ഥികൾക്ക്: 300 രൂപയും ബാധകമായ നികുതികളും
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവരെയാണ് നിയമിക്കുക. എഴുത്തുപരീക്ഷയ്ക്ക് 60 ശതമാനം മാർക്കും. അഭിമുഖത്തിന് 40 ശതമാനം മാർക്കും ആയിരിക്കും. ഇന്ത്യയിലെ ആറ് കേന്ദ്രങ്ങളിൽ വച്ചായിരിക്കും എഴുത്തു പരീക്ഷ നടത്തുക. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബെംഗളുരൂവും ഹൈദരാബാദും പരീക്ഷ കേന്ദ്രങ്ങളായിരിക്കും. എന്നാൽ, ഡൽഹി/ഗുരുഗ്രാം ഒഴികെയുള്ള കേന്ദ്രങ്ങൾ ഉദ്യോഗാർത്ഥകളുടെ എണ്ണം അനുസരിച്ച് മാറ്റം വരുത്താവുന്നതാണ് എന്ന് വിജ്ഞാപനത്തിൽ പറയുന്നു.
അപേക്ഷ സമർപ്പിക്കാനും പരീക്ഷാ ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി : ഏപ്രിൽ 27
അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ ലിങ്ക് ഇവിടെ കാണാം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates