ഡല്‍ഹിയില്‍ എംപിമാരുടെ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. PTI
ബ്രഹ്മപുത്ര ബ്ലോക്കിലാണ് തീപിടിത്തം ഉണ്ടായത്.അപ്പാര്‍ട്ട്‌മെന്റിന് താഴെ ഉപയോഗ ശൂന്യമായി കൂട്ടിയിട്ടിരുന്ന ഫര്‍ണീച്ചറുകളിലാണ് ആദ്യം തീ പടര്‍ന്നത്. പാര്‍ലമെന്റ് സമ്മേളനം ഇല്ലാത്തതിനാല്‍ എംപിമാരോ അവരുടെ സ്റ്റാഫ് അംഗങ്ങളോ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നില്ല. കേരളത്തില്‍നിന്നുളള മൂന്ന് എംപിമാരാണ് ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നത്. ജെബി മേത്തര്‍, ജോസ് കെ മാണി, ഹാരിസ് ബീരാന്‍ എന്നിവരാണ് ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നത്.