പ്രയാഗ് രാജിലെ കുഭമേള നഗരിയില്‍ വീണ്ടും തീപിടിത്തം. തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. പിടിഐ
പ്രയാഗ് രാജിലെ ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18 ലാണ് വെള്ളിയാഴ്ച രാവിലെ തീപിടിത്തമുണ്ടായത്.തീപിടിത്തത്തില്‍ നിരവധി ടെന്റുകള്‍ കത്തി നശിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ. തീപിടിത്തമുണ്ടായ ക്യാമ്പിൽ നിന്ന് വൃദ്ധയെ രക്ഷപ്പെടുത്തി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നു.ഇത് രണ്ടാം തവണയാണ് കുംഭമേള നടക്കുന്ന സ്ഥലത്ത് തീപിടിത്തമുണ്ടാകുന്നത്.അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നു.