കടുവകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിന് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. പിടിഐ
കടുവകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിന് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.കടുവകളെ സംരക്ഷിക്കുന്നതിൽ നേരിടുന്ന പ്രതിസന്ധികളും ഈ ദിവസം ചർച്ച ചെയ്യേണ്ടതുണ്ട്. വേട്ടയാടലും ആവാസവ്യവസ്ഥ നഷ്ടമാകുന്നതും ആഹാരം ലഭിക്കാതാകുന്നതുമെല്ലാം ഇവയുടെ വംശനാശത്തിന് കാരണമാകുന്നു.പതിമൂന്ന് രാജ്യങ്ങൾ ഒത്തുചേർന്ന സെന്റ് പീറ്റേഴ്സ്ബർഗ് ടൈഗർ ഉച്ചകോടിയിലാണ് ആദ്യമായി അന്താരാഷ്ട്ര കടുവ ദിനത്തിന് തുടക്കം കുറിക്കുന്നത്. ഇന്ത്യയിലെ ആദ്യ കടുവാ സംരക്ഷണ കേന്ദ്രമാണ് ഹെയിലി നാഷണല്‍ പാര്‍ക്ക്. ഇന്ന് ജിം കോർബെറ്റ് ദേശീയോദ്യാനം എന്നാണ് ഇത് അറിയപ്പെടുന്നത്.പുല്‍മേടുകള്‍, ഉഷ്ണമേഖലാ മഴക്കാടുകള്‍, മഞ്ഞുവീഴ്ചയുള്ള കാടുകള്‍, കണ്ടല്‍ ചതുപ്പുകള്‍ തുടങ്ങി വിവിധ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളില്‍ ജീവിക്കാന്‍ കടുവകള്‍ക്ക് കഴിയും.