ജെഎൻയു വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് തകർപ്പൻ വിജയം. X
മുഴുവൻ ജനറൽ സീറ്റിലും ഇടതുപക്ഷ വിദ്യാർഥി സഖ്യത്തിന്റെ സ്ഥാനാർത്ഥികൾ വിജയിച്ചു. ചൊവ്വാഴ്‌ച രാത്രി വരെ വോട്ടെണ്ണലിൽ നീണ്ടു നിന്നു.സഖ്യത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എസ്എഫ്ഐയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയും മലയാളിയുമായ കെ ഗോപികയ്ക്കാണ്.ഒൻപതിനായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാല തെരഞ്ഞെടുപ്പിൽ 67 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.എട്ട് വർഷത്തിന് ശേഷമാണ് മലയാളി വിദ്യാർത്ഥി ജെഎൻയു യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.