കുംഭ മാസത്തിലെ ഭരണി നാളിൽ തുടങ്ങി മീന മാസത്തിലെ ഭരണി നാൾ വരെ നീണ്ടുനിൽക്കുന്നതാണ് കൊടുങ്ങല്ലൂർ ഭരണി. ടിപി സൂരജ്, എക്സ്‌പ്രസ് ചിത്രം
മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെ ഏഴ് ദിവസങ്ങളിൽ ആണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഭരണിയുടെ തലേ ദിവസം അശ്വതി നാളിലാണ് കാവ് തീണ്ടല്‍ എന്ന പ്രധാന ചടങ്ങ് നടക്കുന്നത്. ആദിപരാശക്തയുടെ ഉഗ്രകാളീഭാവമാണ് കൊടുങ്ങല്ലൂരമ്മ എന്നാണ് വിശ്വാസം.കേരളത്തിലെ ആദ്യത്തെ കാളീക്ഷേത്രവും ആദ്യ ഭഗവതി ക്ഷേത്രവും ഇതാണെന്നാണ് കരുതുന്നത്. ഭരണിപ്പാട്ട് പോലുള്ള ആചാരങ്ങള്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.അശ്വതി ദിവസമാണ് തൃച്ചന്ദനച്ചാര്‍ത്ത്. തൃച്ചന്ദനചാര്‍ത്തല്‍ പൂജ എന്നത് ഒരു രഹസ്യ പൂജയായാണ് അറിയപ്പെടുന്നത്. മീനഭരണിയുടെ തലേനാളിലാണ് ഇത് നടക്കുന്നത്.ദാരികനുമായുള്ള യുദ്ധത്തില്‍ കാളിക്ക് സംഭവിച്ച മുറിവുകള്‍ ചികിത്സക്കുന്നതാണ് ഇതെന്നാണ് വിശ്വാസം.