ലത മങ്കേഷ്കർ എക്സ്പ്രസ്
ചിത്രജാലം

ഓർമകളിൽ വാനമ്പാടി... സംഗീതത്തെ മാത്രമല്ല ഫോട്ടോഗ്രഫിയെയും പ്രണയിച്ച ലതാജി

ലോകത്തിൽ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറും പെടുന്നു.

പ്രായം തളര്‍ത്താത്ത മധുര ശബ്‍ദത്തിനുടമയും ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസവുമായിരുന്നു ലതാജി എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ലത മങ്കേഷ്കർ.
ലത മങ്കേഷ്‍കറുടെ സ്വരമാധുരിയിലൂടെ പിറന്ന ഗാനങ്ങള്‍ മൂളാൻ കൊതിക്കുന്നവരാണ് ഓരോ സംഗീത പ്രേമിയും. ഇന്ന് പ്രിയ ​ഗായിക വിട പറഞ്ഞിട്ട് മൂന്ന് വർഷം തികഞ്ഞിരിക്കുകയാണ്.
കദളി ചെങ്കദളി ചെങ്കദളി പൂ വേണോ... എന്ന ഒരൊറ്റ ഗാനം മാത്രം മതി ആ ശബ്‍ദം മലയാളികളുടെ ഹൃദയത്തിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞതാണെന്നറിയാൻ.
സം​ഗീതത്തോട് മാത്രമായിരുന്നില്ല ഫോട്ടോ​ഗ്രഫിയോടും ലത മങ്കേഷ്കറിന് എന്നും പ്രത്യേക സ്നേഹമുണ്ടായിരുന്നു. തന്റെ ലെൻസിലൂടെ ലോകത്തെ പകർത്തുന്നതിൽ അതിയായ സന്തോഷം കണ്ടെത്തിയിരുന്ന ഫോട്ടോഗ്രാഫർ കൂടിയായിരുന്നു അവർ.
യാത്രകളിൽ പലപ്പോഴും തന്റെ കാമറ കൂടെ കൊണ്ടുപോകുമായിരുന്നു ലതാജി. അക്കാലത്തെ ഏറ്റവും മികച്ച കാമറകളിൽ ചിലത് അവരുടെ പക്കലുണ്ടായിരുന്നു.
ചലച്ചിത്ര-സംഗീത മേഖലയിലെ തന്റെ സഹപ്രവർത്തകരുടെ കാൻഡിഡ് ഫോട്ടോകൾ പകർത്തുന്നത് അവർക്ക് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു.
കിഷോർ കുമാർ, മുകേഷ്, മുഹമ്മദ് റഫി, ആർ‌ഡി ബർമൻ തുടങ്ങിയവരുടെയെല്ലാം ചില അപൂർവ ചിത്രങ്ങളും ലത മങ്കേഷ്കർ പകർത്തിയിട്ടുണ്ട്.
കുട്ടിക്കാലം മുതൽ തന്നെ ലത മങ്കേഷ്കറിന് ഫോട്ടോഗ്രഫിയോട് താല്പര്യം തോന്നിയിരുന്നു. 1946 ൽ അവർ റോളിഫ്ലെക്സ് കാമറ വാങ്ങുകയും വർഷങ്ങളോളം അതുപയോ​ഗിക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT