മഹാ കുംഭമേളയ്ക്ക് മുന്നോടിയായി ഗംഗ നദിക്ക് കുറുകെ ഫ്ലോട്ടിങ് ബ്രിഡ്ജുകളുടെ പണി പുരോഗമിക്കുന്നു പിടിഐ
ലോകത്തെ ഏറ്റവും വലിയ ഹൈന്ദവ തീര്‍ഥാടന സംഗമമാണ് കുംഭമേള12 വർഷത്തിലൊരിക്കെ മാത്രം നടക്കുന്ന പൂർണ കുംഭമേളയ്ക്ക് ഒരുങ്ങുകയാണ് പ്രയാഗ് രാജ് 2025 ജനുവരി 14-ന് ആണ് കുംഭമേളയ്‌ക്ക് തുടക്കമാകുക. ഗംഗ നദി (ഹരിദ്വാര്‍), ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമം (പ്രയാഗ്), ക്ഷിപ്ര നദി (ഉജ്ജയിനി), ഗോദാവരി നദി (നാസിക്) എന്നീ നദികളിലാണ് കുംഭമേള നടക്കുക.കുഭമേള സമയത്ത് അതാത് നദികളിലെ വെള്ളം അമൃതാകും എന്നാണ് വിശ്വാസം.