മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക-ഗോവ തീരത്തിന് മുകളിലായി ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ അടുത്ത 36 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പിടിഐ
കാലവര്‍ഷം ഇത്തവണ നേരത്തെ എത്തും. 24ന് ശേഷം സംസ്ഥാനത്ത് കനത്തമഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്കേരളത്തില് കഴിഞ്ഞ 15 വര്‍ഷത്തിനിടെ കാലവര്‍ഷം നേരത്തെ എത്തുന്ന വര്‍ഷമായിരിക്കും ഇത്തവണയെന്നാണ് പ്രതീക്ഷിക്കുന്നത്.കര്‍ണാടകയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയായതിനാല്‍ വരുന്ന രണ്ടു ദിവസങ്ങളില്‍ റെഡ് അലേര്‍ട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. കനത്ത മഴയും വെള്ളക്കെട്ടും വ്യാപക നാശം നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്.കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഗോരഖ്പൂരില്‍ രണ്ട് സെന്‍റി മീറ്റര്‍ മഴ രേഖപ്പെടുത്തി. ഹരിയാനയിലെ ചണ്ഡീഗഡിലും അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറിലും രണ്ട് സെന്‍റി മീറ്റര്‍ വീതം മഴ രേഖപ്പെടുത്തി. ഡല്‍ഹിയില്‍ രാത്രി പെയ്ത മഴ നഗരത്തില്‍ കനത്ത നാശം വിതച്ചു. ട്രാക്കില്‍ മരച്ചില്ലകള്‍ വീഴന്നതിനെ തുടര്‍ന്ന് മെട്രോയുടെ റെഡ്, യെല്ലോ, പിങ്ക് ലൈനുകള്‍ തടസം നേരിട്ടു.