രാജ്യമെങ്ങും ഭക്തിയുടെ നിറവില്‍ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. പിടിഐ
നവരാത്രിയുടെ ഭാഗമായി വീടുകളിലും ക്ഷേത്രങ്ങളിലുമെല്ലാം ബൊമ്മക്കൊലുകൾ ഒരുക്കിയിട്ടുണ്ട്.3, 5, 7, 9 എന്നിങ്ങനെയാണ് കൊലുകൾ നിർമിക്കുന്നത്. ഇതിലെല്ലാം ദേവീ ദേവന്മാരുടെ ബൊമ്മകൾ സ്ഥാപിക്കും.ആരാധനയുടേയും വിദ്യാരംഭത്തിൻ്റെയും കലകളുടെയും ഉത്സവമാണ് നവരാത്രി.ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രിയില്‍ ദുർഗ, ലക്ഷ്‌മി, സരസ്വതി എന്നീ ദേവിമാരെ ഭക്തിപൂർവ്വം ആരാധിക്കുന്നു. ദുർഗ്ഗാദേവി അടക്കമുള്ള ദേവതകൾക്ക് പൂജകൾ അർപ്പിക്കുന്നതാണ് ഈ ദിവസങ്ങളിലെ പ്രധാന ചടങ്ങ്.നവരാത്രി നന്മയുടെ വിജയത്തെയും ജ്ഞാനത്തെയും ശക്തിയെയും പ്രതിനിധീകരിക്കുന്ന ഒരു ഉത്സവം കൂടിയാണ്. ഈ വർഷം നവരാത്രി ആരംഭിച്ച് പത്താം ദിവസം മഹാനവമിയും പതിനൊന്നാം ദിവസം വിജയദശമിയും ആഘോഷിക്കുന്നു.