‘വോട്ടുകവർച്ച’ ആരോപണമുന്നയിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ബിഹാറിൽ നടത്തുന്ന ‘വോട്ട് അധികാർ’ യാത്ര 11-ാം ദിവസത്തിലേക്ക് PTI
ബിഹാറില്‍ നടത്തുന്ന ‘വോട്ട് അധികാർ’ യാത്രയിൽ പങ്കാളിയായി സഹോദരി പ്രിയങ്കാഗാന്ധി എംപിയുംരാഹുല് ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെയുള്ള ഇന്ത്യസഖ്യനേതാക്കളും പങ്കെടുത്തു.പണപ്പെരുപ്പം, തൊഴിലില്ലായ്മ, സാമ്പത്തികപ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങളിലൊന്നും പരിഹാരംകാണാത്ത ബിഹാർ സർക്കാർ വോട്ട് മോഷ്ടിച്ച് അധികാരത്തിൽത്തുടരാൻ ആഗ്രഹിക്കുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.യാത്രയുടെ ഭാഗമാവുന്നതിനായി സ്റ്റാലിനൊപ്പം ഡിഎംകെ എംപി കനിമൊഴിയും എത്തിയിരുന്നു. ഈ ഐക്യം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നുമാണ് പൊതുവിലയിരുത്തൽ. സെപ്‌തംബർ ഒന്നിന് ‘വോട്ട് അധികാർ യാത്ര’ പട്‌നയിൽ സമാപിക്കും.