ജമ്മുകശ്മീരിൽ സമുദ്രനിരപ്പിൽ നിന്ന് 12,756 അടി ഉയരത്തിലാണ് ശ്രീ അമർനാഥ്ജി ഗുഹ സ്ഥിതി ചെയ്യുന്നത്. pti
അമർനാഥ് ഗുഹയിൽ പ്രകൃതിദത്തമായി രൂപം കൊള്ളുന്ന മഞ്ഞുലിംഗം (ശിവലിംഗം) ദർശിക്കാൻ എല്ലാ വർഷവും ധാരാളം ഭക്തർ ഇവിടെയെത്തുന്നു.ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് ഇവിടെ ഭക്തജന തിരക്ക്. അമർനാഥ് യാത്ര ജൂലൈ മൂന്നിന് തുടങ്ങി ഓഗസ്റ്റ് ഒൻപതിന് അവസാനിക്കും.അമർനാഥ് ഗുഹ പരമശിവൻ്റെ വാസസ്ഥലമായി കണക്കാക്കപ്പെടുന്നു.ശ്രീ അമർനാഥ്ജി ദേവാലയ ബോർഡാണ് അമർനാഥ് ഗുഹയുടെ ഭരണവും തീർത്ഥാടനവും നിയന്ത്രിക്കുന്നത്.