താളമേള അകമ്പടിയോടെ അരമണി കിലുക്കി ചുവടുവെച്ച് ശക്തന്‍റെ തട്ടകത്തിൽ പുലികള്‍ ഇറങ്ങി
സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധിപേരാണ് പുലിക്കളി കാണാനെത്തിയിരിക്കുന്നത്
തൃശൂര്‍ നഗരവീഥിയാകെ പുലിത്താളത്തിന്‍റെ ആവേശം വിതറിയാണ് ഒരോ സംഘങ്ങളും സ്വരാജ് റൗണ്ടിലൂടെ ചുവടുവെച്ച് മുന്നോട്ടുപോകുന്നത്.എല്ലാവർഷത്തെയും പോലെ പല നിറത്തിൽ പല തരത്തിലുള്ള പുലികളാണ് ഇത്തവണയും തൃശൂരിനെ ആവേശത്തിൽ ആറാടിക്കുന്നത്.
459 പുലികളാണ് തൃശ്ശൂര്‍ നഗരത്തിലിറങ്ങുന്നത്
Subscribe to our Newsletter to stay connected with the world around you