Woman health Ai generated Image
Health

'ഇക്കാര്യങ്ങള്‍ ഞാന്‍ എന്‍റെ 30-ാം വയസില്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍'

30കളില്‍ തിരിച്ചറിയേണ്ട 20 ആരോഗ്യ കാര്യങ്ങള്‍.

സമകാലിക മലയാളം ഡെസ്ക്

ലപ്പോഴും നമ്മുടെ ശരീരത്തിന് ആവശ്യമായത് എന്താണെന്ന് തിരിച്ചറിയാന്‍ നമ്മള്‍ വൈകിപ്പോകാറുണ്ട്. 50-ാം വയസില്‍ 30കളില്‍ ഓടിനടന്നതു പോലെ ആഘോഷിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. 30കളില്‍ തിരിച്ചറിയേണ്ട 20 ആരോഗ്യ കാര്യങ്ങള്‍.

  • പേശികള്‍ മാജിക് ആണ്

സൗന്ദര്യത്തിനപ്പുറം, അവ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ആയുസ് കൂടാനുള്ള ഇന്ധനം ആവുകയും ചെയ്യും.

  • വേയ്റ്റ് ലിഫ്റ്റിങ്

വേയ്റ്റ് ലിഫ്റ്റിങ് നിങ്ങളെ ഒരിക്കലും ഭാരമുള്ളവരാക്കില്ല, പകരം അവ നിങ്ങളെ ബലമുള്ളവരും ആത്മവിശ്വാസമുള്ളവരുമാക്കുന്നു. വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാനും നല്ലതാണ്.

  • സ്ഥിരത

തീവ്രതയെക്കാള്‍ സ്ഥിരതയാണ് പ്രധാനം. ചെറിയ രീതിയിലാണെങ്കിലും വ്യായാമം മുടക്കാതിരിക്കുക.

  • വിശ്രമം

വിശ്രമം നിങ്ങളെ ദുര്‍ബലരാക്കില്ല. അത് വീണ്ടെടുക്കലിനും ഉല്‍പാദനക്ഷമതയെയും പ്രോത്സാഹിപ്പിക്കും.

  • ശരീര വീക്കം

ശരീരവീക്കം ഒരു നിശബ്ദ ശത്രുവാണ്. അതിനെ ഒരു ചെറുതായി കാണരുത്.

  • ഫ്ലക്‌സിബിലിറ്റി

ഫ്ലക്സിബിലിറ്റി വ്യായാമം വേണമെങ്കില്‍ ചെയ്യാമെന്ന ആശയം ആപത്താണ്. സ്‌ട്രേച്ചിങ് വളരെ പ്രധാനമാണ്, പ്രത്യേകിച്ച് പ്രായമാകുമ്പോള്‍.

  • ശരീരത്തെ കേള്‍ക്കുക

ശരീരം നല്‍കുന്ന ആദ്യ സൂചനകള്‍ക്ക് ചെവിക്കൊടുക്കുക, അത് കൂടുതല്‍ വഷളാകുന്നതു വരെ കാത്തു നില്‍ക്കാതിരിക്കുക.

  • ഉറക്കം

ഉറക്കം പരമപ്രധാനമാണ്. ഒരു വര്‍ക്ക്ഔട്ടിനും ഡയറ്റിനും ഉറക്കത്തെ പകരം വെയ്ക്കാനാവില്ല.

  • ജീവിക്കാന്‍ വേണ്ടി കുടിക്കുക

മദ്യവും പാലും ശരീരത്തിന് നല്ലതല്ല. ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തുക.

  • ബാലന്‍സ്

ബാലന്‍സ് ട്രെയിനിങ് പരിശീലിക്കേണ്ടത് പ്രധാനമാണ്.

  • ഹോര്‍മോണുകള്‍

ഹോര്‍മോണ്‍ വ്യത്യാസങ്ങളെ തലവേദനയായി കാണേണ്ടതില്ല. അവയുടെ മാറ്റങ്ങള്‍ അവയ്ക്ക് പിന്തുണയക്കായി എന്താണ് ആവശ്യം എന്നതിനെ കുറിച്ച് പഠിക്കുക.

  • റീബില്‍ഡ്

മടുപ്പ് തോന്നാതെ സ്മാര്‍ട്ട് ആയി ശരീരത്തെ റീബില്‍ഡ് ചെയ്യുക. പ്രത്യേകിച്ച് പരിക്കുകള്‍, പ്രസവം, രോഗങ്ങള്‍ എന്നിവയ്ക്ക് ശേഷം.

  • ആരോഗ്യമുള്ള ആമാശം

ആരോഗ്യമുള്ള ആമാശം ആരോഗ്യമുള്ള തലച്ചോറിന്റെ ലക്ഷണമാണ്. ഊര്‍ജ്ജവും പ്രതിരോധ ശേഷവും തുടങ്ങുന്നത് വയറ്റില്‍ നിന്നാണ്.

  • ജലാംശം

വെള്ളമാണ് യുവത്വത്തിന്റെ അടിത്തറ. ഇത് നിങ്ങളുടെ സന്ധികളെയും ദഹനത്തെയും ഉള്‍പ്പെടെയുള്ള ആരോഗ്യത്തിന് പ്രധാനമാണ്.

  • ആര്‍ത്തവവിരാമം

മെനോപോസിനെ ഭയക്കെണ്ടതില്ല, അതിനെ ഒന്നിന്‍റെയും അവസാനമായി കരുതേണ്ടതില്ല, അത് വ്യക്തതയുടെയും കരുത്തിന്റെ തുടക്കമായിരിക്കും.

  • നടത്തം

ചലനം മരുന്നിന് സമാനമാണ്. വളരെ ചെറിയ നടത്തമാണെങ്കില്‍ പോലും നടക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്.

  • ഭക്ഷണം

ഭക്ഷണം ശരീരത്തിന് നല്‍കുന്ന ഇന്ധനമാണ്, അതിനെ ശിക്ഷയോ സമ്മാനമോ വിലയിരുത്തരുത്. പോഷണത്തിനായി ഭക്ഷണം കഴിക്കുക.

  • സപ്ലിമെന്റുകള്‍

സപ്ലിമെന്റുകള്‍ പിന്തുണയ്ക്കു വേണ്ടിയാണ്. ഷോട്ട്കട്ട് ആക്കരുത്. നിങ്ങളുടെ ശരീരത്തിന് എന്താണ് വേണ്ടതെന്ന് മനസിലാക്കുക. ആരോഗ്യമുള്ള ഭക്ഷണത്തിനായി പണം ചെലവാക്കുക.

  • ആരംഭിക്കാന്‍ ഒട്ടും വൈകിയിട്ടില്ല

പുരോഗതി പ്രായത്തെ അടിസ്ഥാനപ്പെടുത്തിയല്ല. 30കളിലും നിങ്ങള്‍ക്ക് ആരോഗ്യസംരക്ഷണം ആരംഭിക്കാം.

  • ദൈവത്തിന് നന്ദി പറയാം

ചലിച്ചു കൊണ്ടിരിക്കുന്നത് ദൈവത്തിനോട് നന്ദി പറയുക. പ്രായം ഒരു പ്രിവിലേജ് ആണ്. നമ്മുടെ ശരീരം മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം പൊരുത്തപ്പെടുകയും ചെയ്യുന്നു.

Woman Health: 20 health tips for women in 30s

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT