ചര്‍മസംരക്ഷണ ദിനചര്യയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് റോസ് വാട്ടര്‍. പ്രകൃതിദത്ത ടോണര്‍ ആയും മോസ്ചൈസറായുമൊക്കെ റോസ് വാട്ടര്‍ ഒരു സുരക്ഷിത ഓപ്ഷനായി ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. ചര്‍മസംരക്ഷണത്തില്‍ മാത്രമല്ല, സുഗന്ധത്തിനും ഭക്ഷണത്തിലും രോഗമുക്തിക്കുമൊക്കെ പണ്ട് കാലം മുതല്‍ പനിനീര്‍ അല്ലെങ്കില്‍ റോസ് വാട്ടര്‍ ഉപയോഗിക്കുന്നു. റോസ് ഹൈഡ്രോസോൾ എന്നും റോസ് വാട്ടറിനെ വിളിക്കുന്നു.
റോസാപ്പൂക്കളുടെ ഇതളുകൾ നീരാവി ഉപയോഗിച്ച് വാറ്റിയെടുക്കുന്നതാണ് റോസ് വാട്ടർ ഉണ്ടാക്കുന്നത്. റോസാപ്പൂക്കളിൽ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന നിരവധി ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങമുണ്ട്.
റോസ് വാട്ടർ സാധാരണയായി ചർമസംരക്ഷണ ഉല്‍പന്നങ്ങളിലും പരമ്പരാഗത വിഭവങ്ങളില്‍ ഒരു ചേരുവയായോ ഒക്കെ ഉപയോഗിക്കുന്നത്. കൂടാതെ അവയുടെ സുഗന്ധം ശാന്തവും ആശ്വാസകരവുമായതിനാല്‍ സമ്മര്‍ദം കുറയ്ക്കാനും തിരഞ്ഞെടുക്കാറുണ്ട്.
റോസ് വാട്ടറിന്‍റെ മൂന്ന് പ്രധാന ഗുണങ്ങള്‍
ആന്റിമൈക്രോബയൽ
റോസ് വാട്ടറിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ചർമത്തിന്റെ ഉപരിതലത്തിലെ ചില ബാക്ടീരിയകളെ കുറയ്ക്കാൻ സഹായിക്കും.
ഇത് ചര്‍മത്തിന്‍റെ ഘടന മെച്ചപ്പെടുത്താനും, മുറിവുകളിലും പൊള്ളലുകളിലുമുള്ള അണുബാധ സാധ്യത കുറയ്ക്കാനും സഹായിക്കും.
ആന്റി-ഇൻഫ്ലമേറ്ററി
റോസ് വാട്ടറിൽ അടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകൾ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകും. സൂര്യതാപത്തിൽ നിന്ന് ചർമത്തിലുണ്ടാകുന്ന കേടുപാടുകൾ നീക്കാൻ റോസ് വാട്ടിന്റെ ഈ ആന്റി-ഇൻഫ്ലമേറ്ററി ഗുണം സഹായിക്കും. കൂടാതെ എക്സിമ അല്ലെങ്കിൽ റോസേഷ്യ മൂലം ചർമത്തിനുണ്ടാകുന്ന ചൊറിച്ചിൽ അസ്വസ്ഥത കുറയ്ക്കാനും റോസ് വാട്ടർ ഉപോഗിക്കാവുന്നതാണ്.
സമ്മര്‍ദം കുറയ്ക്കും
അരോമതെറാപ്പിയില്‍ റോസ് വാട്ടര്‍ അല്ലെങ്കില്‍ റോസ് ഓയില്‍ ഉപയോഗിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിച്ചതായും പഠനങ്ങള്‍ പറയുന്നു. കൂടാതെ ഇതില്‍ അടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ ചര്‍മത്തിലുണ്ടാകുന്ന ഓക്സിഡെറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates