കാലം മാറുന്തോറും നമ്മുടെ പചകരീതിയിലും മാറ്റം വന്നു തുടങ്ങി. മോഡേണ്‍ അടുക്കളയുടെ ഒരു അനിവാര്യതയായി മൈക്രോ വേവ് ഓവണ്‍ മാറി കഴിഞ്ഞു. ഭക്ഷണം വേഗത്തിലും രുചികമായി പാകം ചെയ്യാനും മൈക്രോ വേവ് ഓവന്‍ സഹായിക്കും.
ഉപകാരിയാണെങ്കിലും ചിലപ്പോൾ ഇവ നമ്മൾക്ക് പണി തരാം. ശരിയായ രീതിയിൽ മൈക്രോ വേവ് കൈകാര്യം ചെയ്യാൻ അറിയില്ലെങ്കിൽ അവ അപകടം ഉണ്ടാക്കാനോ തകരാറിലാകാനോ സാധ്യതയുണ്ട്. അതിനാൽ മൈക്രോ വേവ് ഓവൺ ഉപയോഗിക്കുമ്പോൾ ഈ മൂന്ന് കാര്യങ്ങൾ ഉപയോഗിക്കരുത്.
അലുമിനിയം ഫോയില്‍
മൈക്രോ വേവ് ഓവനില്‍ അലുമിനിയം ഫോയില്‍ ഉപയോഗിക്കുന്നത് തീ പിടിക്കാനുള്ള സാധ്യത വര്‍ധിപ്പും.
ലോഹ പാത്രങ്ങള്‍
ലോഹ പാത്രങ്ങള്‍ മൈക്രോ വേവില്‍ ഉപയോഗിക്കരുത്. അവ ചൂടു തടയുകയും മൈക്രോ വേവിന് കേടുപാടുണ്ടാക്കുകയും ചെയ്യുന്നു.
പ്ലാസ്റ്റിക് പാത്രങ്ങള്‍
പിവിആര്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ അവ ചൂടാകുമ്പോള്‍ മാരക രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ കലരാം. അത് അപകട സാധ്യത വര്‍ധിപ്പിക്കും.
ഇതിന് പകരം ഗ്ലാസ്, സെറാമിക്, മൈക്രോ വേവ് സുരക്ഷിതമായ പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates