എത്തിപ്പിടിക്കാനാകാത്ത ടാർഗറ്റും, ഡെഡ് ലൈനും നമ്മുടെ തല മാത്രമല്ല, ഉറക്കത്തെയും സാമൂഹിക ബന്ധങ്ങളെയും ബാധിക്കും. മുതലാളിത്തവും മാറിക്കൊണ്ടിരിക്കുന്ന മൂല്യവ്യവസ്ഥകളും നമ്മെ സന്തോഷവാനായിരിക്കാനല്ല, വിജയിക്കാനാണ് പഠിപ്പിച്ചത്. മാനസികാരോഗ്യത്തിനും മുകളിൽ പണത്തിന് സ്ഥാനം നൽകുമ്പോഴാണ് സമ്മർദം അമിതമാകുന്നത്.
മാനസിക സമ്മർദം നമ്മുടെ ഹോർമോൺ ആരോഗ്യത്തെയും തകിടം മറിക്കും. ഇത് ശരീര വേദന, ദഹനക്കേട്, ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. ഇത് ഉല്‍പാദനക്ഷമതയെ നേരിട്ട് ബാധിക്കാം. കോർപ്പറേറ്റ് ജീവനക്കാരിലാണ് ഏറ്റവും ഉയർന്ന മാനസികാരോഗ്യ പ്രശ്നങ്ങളെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്, കൂടാതെ അലസത, ക്ഷീണം, വിഷാദം എന്നിവ എക്കാലത്തെയും ഉയർന്ന നിലയിലാണെന്നും കണ്ടെത്തി.
സഹപ്രവർത്തകരുമായുള്ള ബന്ധം
നമ്മൾ പലപ്പോഴും സഹപ്രവർത്തകരുമായി അമിതമായി അടുപ്പം കാണിക്കുകയും ഗോസിപ്പ് പോലുള്ളവയിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. ഇത് നിഷേധാത്മകതയും സമ്മർദവും വർധിപ്പിക്കുന്നു. തൊഴിലിടങ്ങളിൽ സൗഹൃദങ്ങൾ നിലനിർത്തുമ്പോൾ തന്നെ കെണിയിൽ വീണുപോകാനുള്ള സാഹചര്യം മനസിലാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
സമ്മർദം കുടുംബത്തോട് പങ്കുവയ്ക്കുക
തൊഴിലിടത്തിലെ സമ്മർദം അടുപ്പമുള്ളവരോട് പങ്കുവയ്ക്കുക. ഇത് ആശ്വാസകരമായിരിക്കും. പരിഹാരങ്ങൾ തേടുന്നതിനുപകരം ആശ്വാസം തേടിക്കൊണ്ട് തുറന്നു സംസാരിക്കുക.
മൈക്രോ ബ്രേക്കുകൾ
ജോലിസ്ഥലത്തെ സമ്മർദം ഒഴിവാക്കാൻ മൈക്രോ ബ്രേക്കുകൾ അത്യാവശ്യമാണ്. കുറച്ച് മിനിറ്റ് ആഴത്തിൽ ശ്വസിക്കുക, ലഘുവായ വ്യായാമങ്ങൾ ചെയ്യുക, അല്ലെങ്കിൽ 20 സെക്കൻഡ് നേരം കണ്ണുകൾ അടയ്ക്കുക എന്നിവ പോലും തലച്ചോറിന് ആവശ്യമായ ഇടവേള നൽകാൻ സഹായിക്കും.
എല്ലാം വ്യക്തിപരമാക്കരുത്
മറ്റുള്ളവരുടെ പെരുമാറ്റം പലപ്പോഴും നിങ്ങളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയല്ല, അത് അവരുടെ സ്വഭാവമാണെന്ന് തിരിച്ചറിയുക. തൊഴിലിടത്തിൽ കാര്യങ്ങൾ വ്യക്തിപരമായി എടുക്കുന്നത് ഒഴിവാക്കുക.
ഹെൽത്തി വിമർശനങ്ങൾ
സൃഷ്ടിപരമായ വിമർശനം വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയെ ത്വരിതപ്പെടുത്തും. ആളുകളെയല്ല, സന്ദേശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പഠിക്കാനും മെച്ചപ്പെടുത്താനുമുള്ള ഒരു ഉപകരണമായി അത് ഉപയോഗിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates