Health

പ്രമേഹത്തെ വരുതിയിലാക്കുന്ന പൂക്കൾ

നമുക്ക് ചുറ്റുമുള്ള ചില പൂക്കൾക്ക് പ്രമേഹത്തെ വരുതിയിലാക്കാൻ സാധിക്കും.

സമകാലിക മലയാളം ഡെസ്ക്

ന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകൾ നിലവിൽ പ്രമേഹ രോ​ഗികളാണെന്നാണ് റിപ്പോർട്ടുകൾ. പ്രമേഹമെന്ന് കേട്ടാലേ ഭക്ഷണത്തിൽ കർശന നിയന്ത്രണങ്ങളാണ്. എന്നാൽ നമുക്ക് ചുറ്റുമുള്ള ചില പൂക്കൾക്ക് പ്രമേഹത്തെ വരുതിയിലാക്കാൻ സാധിക്കും. ഏതൊക്കെയാണ് ആ പൂക്കളെന്ന് നോക്കാം

ഡാലിയ

കാണാൻ ഭം​ഗിയുള്ള ഒരു അലങ്കാര പുഷ്പം മാത്രമല്ല ഡാലിയ, പ്രമേഹത്തിന് പറ്റിയെ ഒരു ഉ​ഗ്രൻ ഔഷധം കൂടിയാണിവ. ഡാലിയ പൂക്കളുടെ ഇതളുകളിൽ അടങ്ങിയിരിക്കുന്ന ബ്യൂട്ടീൻ ഉൾപ്പെടെയുള്ള മൂന്ന് തന്മാത്രകൾ പ്രീ-ഡയബെറ്റിക്സ്, പ്രമേഹ രോ​ഗികളിൽ തലച്ചോറിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

നിത്യകല്യാണി

നമ്മുടെ നാട്ടിൽപുറങ്ങളിൽ സർവസാധാരണമായി കാണപ്പെട്ടുന്ന ഒരു പൂച്ചെടിയാണ് നിത്യകല്യാണി. ഇവ പ്രമേഹ രോ​ഗികളിൽ വളരെ ​ഗുണം ചെയ്യും. വളരെ പെട്ടെന്ന് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ ഇതിന് സാധിക്കും. എന്നാൽ നിത്യകല്യാണിയുടെ അമിത ഉപയോ​ഗം ആരോ​ഗ്യത്തിന് ഹാനികരമാണ്.

വാഴക്കൂമ്പ്

വാഴക്കൂമ്പ് പ്രമേഹ രോ​ഗികളിൽ ഏറെ ഫലപ്രദമാണ്. ഇവയ്ക്ക് ആന്റി-ഡയബെറ്റിക് ​ഗുണങ്ങളുണ്ട്. ഇവ പ്രമേഹ രോ​ഗികൾ ഡയറ്റിൽ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാൻ സഹായിക്കും. കൂടാതെ ഇതിൽ‌ ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

ചെമ്പരത്തി

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ആരോ​ഗ്യകരമായി ക്രമീകരിക്കാനുള്ള കഴിവ് നമ്മുടെ ചെമ്പരത്തിക്കുണ്ട്. നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയ ചെമ്പരത്തി പ്രമേ​ഹ രോ​ഗികൾ ഇടയ്ക്ക് ഡയറ്റിന്റെ ഭാ​ഗമാക്കുന്നത് പ്രമേഹം നിയന്ത്രിക്കാനും ആരോ​ഗ്യം മെച്ചപ്പെടാനും സഹായിക്കും.

ശംഖുപുഷ്പം

നമ്മുടെ നാട്ടുവഴികളിൽ സർവസാധാരണമായ ശംഖുപുഷ്പത്തിന് പ്രമേഹത്തെ വരുതിയിലാക്കാനുള്ള കഴിവുണ്ട്. ഇവയിൽ ഹൈപ്പോ​ഗ്ലൈസെമിക് ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാൻ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമുസ് അടച്ച് 'ബ്ലാക്ക്മെയിൽ' ചെയ്യാൻ നോക്കേണ്ട; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു, അച്ഛനും രണ്ട് മക്കളും അറസ്റ്റിൽ

'ഇറാനോട് പൂര്‍ണമായും അകലുന്ന നയം വേണ്ട', കരുതലോടെ നീങ്ങാന്‍ ഇന്ത്യ, 'ദേശ് ഗരിമ' ഹോര്‍മൂസ് കടന്നു

കുറുമ്പുകാട്ടി മയക്കല്ലേ! അഭയാരണ്യത്തിലെ ഇളമുറ തമ്പുരാട്ടിക്ക് ഒന്നാം പിറന്നാൾ

വടകരയിലെ 25 കാരന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി?; പരാതിയുമായി കുടുംബം

SCROLL FOR NEXT