Health

ഓരോ ദിവസവും തടി കൂടിക്കൂടി വരുന്നു; നിങ്ങളുടെ ഡയറ്റ് പ്ലാൻ പരാജയപ്പെടാനുള്ള 5 കാരണങ്ങള്‍

പ്രായം, ലിം​ഗം, ശരീരഭാരം, മാനസികാവസ്ഥ എന്നിവ കണിക്കിലെടുത്താണ് പോഷകങ്ങളുടെ ആവശ്യകത നിശ്ചയിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ത്ര ശ്രമിച്ചിട്ടും ഡയറ്റ് പ്ലാന്‍ ഒന്നും അങ്ങോട്ട് വര്‍ക്ക് ആകുന്നില്ലെന്ന് തോന്നുണ്ടോ? അത് ഒരു പക്ഷെ ഡയറ്റിന്റെ ആയിരിക്കില്ല പ്രശ്നം നിങ്ങളാകാം. ഒരോത്തർക്കും ആവശ്യമായ പോഷകങ്ങളുടെ നിരക്ക് പലതാണ്. പ്രായം, ലിം​ഗം, ശരീരഭാരം, മാനസികാവസ്ഥ എന്നിവ കണിക്കിലെടുത്താണ് പോഷകങ്ങളുടെ ആവശ്യകത നിശ്ചയിക്കുന്നത്.

ഡയറ്റ് പ്ലാന്‍ പരാജയപ്പെടാനുള്ള 5 കാരണങ്ങള്‍

പെട്ടെന്ന് ഫലം ഉണ്ടാകണം

വളരെ ചുരുങ്ങിയ കാലം കൊണ്ട് ശരീരഭാരം കുറയ്ക്കണമെന്ന ചിന്താഗതി തെറ്റാണ്. ഇത് ഹ്രസ്വകാലത്തേക്ക് ശരീരഭാരം കുറയ്ക്കുമെങ്കിലും പിന്നീട് പൊണ്ണത്തടിയിലേക്ക് നയിക്കാം. കൂടാതെ ഇത് ആരോഗ്യത്തിന് ദോഷവുമാണ്.

കൃത്യമല്ലാത്ത ഡയറ്റ് പ്ലാന്‍

വ്യക്തമായ കാഴ്ചപ്പാടില്ലാതെ വെറുതെ ഏതെങ്കിലുമൊരു ഡയറ്റ് പ്ലാന്‍ സ്വീകരിക്കുന്നതു കൊണ്ട് നിങ്ങള്‍ക്ക് അത് വര്‍ക്ക് ആകണമെന്നില്ല. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചില ഡയറ്റ് പ്ലാനുകള്‍ വര്‍ക്ക് ആകണമെന്നില്ല.

വ്യക്തിഗത ഡയറ്റ്

ഓരോത്തര്‍ക്കും അവരവരുടെതായ ദിനചര്യകളും ഷെഡ്യൂളുകളും ജീവിതരീതികളും ഉണ്ട്. ഇത് അനുസരിച്ച് ഭക്ഷണക്രമം തീരുമാനിച്ചെങ്കില്‍ അത് ഒരുപക്ഷെ വിപരീതഫലമുണ്ടാക്കും. ഒരാള്‍ക്ക് ഫലപ്രദമായ ഡയറ്റ് മറ്റൊരാള്‍ക്ക് ഉചിതമാകണമെന്നില്ല.

തീവ്രമായ ഡയറ്റ്

തീവ്രമായ ഡയറ്റ് സ്വീകരിക്കുന്നത് പെട്ടെന്ന് ശരീരഭാരം കുറയ്ക്കാ‍ന്‍ സഹായിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ ശരീരത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കും. പലപ്പോഴും തീവ്രമായ ഡയറ്റ് വളരെക്കാലം പിന്തുടരാന്‍ സാധിക്കാതെ പാതിവഴിക്ക് ഉപേക്ഷിക്കേണ്ടതായിട്ട് വരാം.

ചിന്താഗതി

ആരോഗ്യത്തോടെ ജീവിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ആദ്യം മനസിലാണ് തുടങ്ങേണ്ടത്. ശരീരത്തെ പരിപാലിക്കാൻ ആർക്കും നിങ്ങളെ നിർബന്ധിക്കാനാവില്ല. അത് നിങ്ങൾ സ്വയം ചെയ്യേണ്ട കാര്യമാണ്. ശരിയായ മാനസികാവസ്ഥ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യത്തെ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

നാളെ മുതല്‍ സപ്ലൈകോയില്‍ ഓഫര്‍ പൂരം; 'അഞ്ച് രൂപയ്ക്ക് പഞ്ചസാര'; 50ാം വര്‍ഷത്തില്‍ 50 ദിവസം വിലക്കുറവ്

ബാനാന ടീ കുടിച്ചിട്ടുണ്ടോ? അസിഡിറ്റിയും ദഹനക്കേടും ഇനി മറന്നേക്കൂ

'ആത്മഹത്യ ചെയ്യണമെങ്കിൽ ഒരു സ്റ്റൂൾ എങ്കിലും ഉപയോഗിക്കില്ലേ? സുശാന്തിന്റെ കഴുത്തിൽ തുണി മുറുകിയ അടയാളമല്ല'

എല്ലാ വീട്ടിലും ഉണ്ടാകണം ഈ മെഡിക്കല്‍ ഉപകരണങ്ങള്‍

SCROLL FOR NEXT