കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാം 
Health

കരൾ 'പണി'യെടുത്തു മടുത്തോ? തിരിച്ചറിയാം 5 ലക്ഷണങ്ങൾ

ശരീരം നല്‍കുന്ന സൂചനകള്‍ അവഗണിക്കരുത്

സമകാലിക മലയാളം ഡെസ്ക്

രീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. നമ്മുടെ ശരീരത്തിൽ നിന്ന് വിഷാംശം നീക്കി പോഷകങ്ങളുടെ സംസ്കരണ വരെ നിർവഹിക്കുന്നത് കരളാണ്. എന്നാൽ കരൾ സമ്മർദത്തിലാക്കുന്നതോ അമിതമായി ജോലി ചെയ്യേണ്ടിയോ വരുന്നത് ആരോ​ഗ്യത്തെ സാരമായി ബാധിക്കാം. ‌

ശരീരം നല്‍കുന്ന സൂചനകള്‍ അവഗണിക്കരുത്

വിട്ടുമാറാത്ത ക്ഷീണം

എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലെന്ന് തോന്നാറുണ്ടോ? ഇത് ഒരുപക്ഷെ കരള്‍ തകരാറിലാകുന്നതിന്റെ സൂചനയാകാം. കരള്‍ തകരാറിലാകുമ്പോള്‍ അല്ലെങ്കില്‍ സമ്മര്‍ദത്തിലാകുമ്പോള്‍ ശരീരത്തില്‍ നിന്ന് വിഷാംശം അരിച്ചു നീക്കാന്‍ പ്രയാസപ്പെടുന്നു. ഇത് ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടാനും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. കരള്‍ തകരാറിലാകുന്നതിന്‍റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് ക്ഷീണം. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കാന്‍ ഇടയാകും.

ദഹനക്കേട്

ഭക്ഷണത്തിന് ശേഷം, പ്രത്യേകിച്ച് കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം പതിവായി വയറിളക്കം, ഓക്കാനം, അല്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് ഒരുപക്ഷെ കരൾ സമ്മർദത്തിലാവുന്നതു കൊണ്ടാകാം. നിങ്ങളുടെ കരൾ ആവശ്യത്തിന് ദഹന എൻസൈമുകൾ ഉൽപ്പാദിപ്പിക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

അടിവയറിന് ചുറ്റും കൊഴുപ്പ്

അടിവയർ പെട്ടെന്ന് വീർക്കുന്നതായി അനുഭവപ്പെടുന്നത് കരളിന്റെ മോശം ആരോ​ഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അടിവയറ്റിന് ചുറ്റും കൊഴുപ്പ് കൂടുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാകാം. മദ്യപാനം, അനാരോ​ഗ്യകരമായ ഭക്ഷണശീലം മാനസിക സമ്മർദം തുടങ്ങിയവയാണ് ഫാറ്റി ലിവറിന്റെ പ്രധാന കാരണങ്ങൾ.

ചർമ്മത്തിലെ മാറ്റങ്ങൾ

ചർമത്തിലെ മാറ്റങ്ങൾ തിരിച്ചറിയേണ്ടതുണ്ട്

പെട്ടെന്നുണ്ടാകുന്ന ചർമത്തിലെ മാറ്റങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ചർമത്തിൽ ചൊറിച്ചിൽ, മുഖക്കുരു, മഞ്ഞനിറം തുടങ്ങിയവ കരളിന്റെ മോശം ആരോ​ഗ്യത്തെ സൂചിപ്പിക്കുന്നു. കരൾ തകരാറിലാകുമ്പോൾ രക്തത്തിൽ നിന്ന് വിഷാംശം അരി‍ച്ചു നീക്കാൻ പ്രവർത്തനം മന്ദ​ഗതിയിലാകുന്നു.

വിശപ്പും ആസക്തിയും

മധുരം കഴിക്കാന്‍ കൊതി തോന്നാറുണ്ടോ?

പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയോട് തീവ്രമായ ആസക്തി തോന്നുന്നതും കരളിന്റെ മോശം ആരോ​ഗ്യത്തെ സൂചിപ്പിക്കുന്നു. ​ഗ്ലൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കാൻ കരളിന് കഴിയാതെ വരുന്നു. ഇത് പെട്ടെന്ന് ഊർജ്ജം നൽകുന്ന പഞ്ചസാരയോട് ആസക്തിയും വിശപ്പും ഉണ്ടാക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

SCROLL FOR NEXT