Health

ആര്‍ത്തവവിരാമം; ഈ കാര്യങ്ങള്‍ മുന്‍കൂട്ടി കാണാം

അണ്ഡാശയങ്ങളുടെ പ്രവര്‍ത്തന ശേഷി കുറയുകയും ഹോര്‍മോണ്‍ ഉല്‍പ്പാദനം നില്‍ക്കുകയും ചെയ്യുമ്പോഴാണ് ആര്‍ത്തവം നിലയ്ക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ആര്‍ത്തവ വിരാമം. ആര്‍ത്തവ വിരാമത്തെക്കുറിച്ചും ജീവിതത്തില്‍ ഈ ഘട്ടത്തിലൂടെ കടന്നു പോകുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 18 ലോക ആര്‍ത്തവ വിരാമ ദിനം ആയി ആചരിക്കുന്നു. ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ ഉണ്ടാകുന്ന സമയമാണിത്. സാധാരണയായി 50കളിലാണ് സ്ത്രീകളില്‍ ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. അണ്ഡാശയങ്ങളുടെ പ്രവര്‍ത്തന ശേഷി കുറയുകയും ഹോര്‍മോണ്‍ ഉല്‍പ്പാദനം നില്‍ക്കുകയും ചെയ്യുമ്പോഴാണ് ആര്‍ത്തവം നിലയ്ക്കുന്നത്. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് പ്രതീക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതേതൊക്കെയെന്ന് നോക്കാം.

ക്രമരഹിതമായ ആര്‍ത്തവം

മെനോപോസ് എന്ന് അറിയപ്പെടുന്ന ആര്‍ത്തവവിരാമത്തോടടുക്കുമ്പോള്‍ ആര്‍ത്തവ ചക്രം ക്രമരഹിതമാകും. ചിലര്‍ക്ക് ആര്‍ത്തവം ഉണ്ടാകുന്ന ദിവസങ്ങള്‍ ചുരുക്കമായിരിക്കും. ഹോര്‍മോണുകളുടെ അളവിലെ ഏറ്റക്കുറച്ചിലുകള്‍ മൂലമാണ് ഈ മാറ്റം സംഭവിക്കുന്നത്.

മൂഡ് സ്വിങ്‌സ്

ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ളതുകൊണ്ട് തന്നെ ഈ സമയത്ത് മൂഡ്‌സ്വിങ്‌സ് ഉണ്ടാകും. ഇത് ഉത്കണ്ഠ, വിഷാദം, അകാരണമായ ദേഷ്യം എന്നിവഉണ്ടാക്കിയേക്കും. സ്ത്രീകള്‍ക്ക് കൂടുതല്‍ വൈകാരികതയുണ്ടാക്കുന്ന സമയം കൂടിയാണിത്.

ഉറക്കത്തിലെ അസ്വസ്ഥതകള്‍

ആര്‍ത്തവ വിരാമത്തോട് അടുക്കുന്ന സമയത്ത് ഉറക്കം ശരിയായ രീതിയലല്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. രാത്രിയില്‍ ഇടക്കിടെ ഉണരുക, ഉറങ്ങാന്‍ ബുദ്ധിമുട്ട് എന്നിവ സാധാരണ പ്രശ്‌നങ്ങളാണ്. മികച്ച ഉറക്കം ലഭിക്കുന്നതിനായി ശരിയായ ഭക്ഷണവും വ്യായായവും തന്നെയാണ് പോംവഴി.

ശരീര ഭാരം വര്‍ധിക്കുക

Weight

ആര്‍ത്തവിരാമ സമയത്ത് സ്ത്രീകള്‍ക്ക് ശരീര ഭാരം വര്‍ധിക്കുന്നു. അടിവയര്‍ ചാടുന്നതും ഒരു ലക്ഷണമാണ്. മെറ്റബോളിസം, ഹോര്‍മോണ്‍ വ്യതിയാനം എന്നിവയൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍. ശരീര ഭാരം നിയന്ത്രിക്കുന്നതിന് മികച്ച വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ് ആവശ്യം.

അമിത ചൂട്

പലര്‍ക്കും ഈ സമയത്ത് ശരീരത്തിന് അമിത ചൂട് ഉയരാനിടയുണ്ട്. രാത്രി സമയങ്ങളില്‍ ശരീരം അമിതമായി വിയര്‍ക്കുകയും ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT