വ്രതാനുഷ്ഠാനങ്ങളുടെ പുണ്യ റമദാൻ മാസം അവസാനിക്കുന്നതിന്റെ അടയാളമാണ് ഈദുൽ ഫിത്തർ. വ്രതമെടുത്ത് പ്രാർത്ഥനയോടെ റമദാൻ കാലം പാലിക്കുമ്പോൾ ഈദ് ഭക്ഷണമാണ് ആഘോഷമാക്കുന്നത്. അറബിയിൽ നോമ്പു തുറക്കലിന്റെ ഉത്സവമെന്നാണ് ഈദുൽ ഫിത്തറിനെ വിശേഷിപ്പിക്കുന്നത്. കുടുംബങ്ങൾ ഒത്തുകൂടി ഭക്ഷണം ആസ്വദിക്കുന്നു. ഈദ് ദിവസം ഏറ്റവും പ്രിയപ്പെട്ട വിഭവം അവർ തയ്യാറാക്കും.
ഈദുൽ ഫിത്തറിൽ നോമ്പ് തുറക്കുമ്പോൾ ആസ്വദിക്കുന്ന ആറ് വിഭവങ്ങളും മധുര പലഹാരങ്ങളും
പേർഷ്യയിൽ നിന്നുള്ള പരമ്പരാഗത മധുര പലഹാരമാണ് ഷീർ ഖുർമ. ഇന്ത്യയിൽ മാത്രമല്ല, പാകിസ്ഥാൻ അഫ്ഗാനിസ്ഥൻ എന്നിവിടങ്ങളിൽ ഷീർ ഖുർമ ജനപ്രിയമാണ്. വെർമിസെല്ലി, പാൽ ഈന്തപ്പഴം, പഞ്ചസാര എന്നിവ ചേർത്തുണ്ടാക്കുന്ന ക്രീമിയായ ഒരു പുഡ്ഡിങ് ആണിത്. നട്സും ഉണക്കമുന്തിരിയും ചേർക്കാറുണ്ട്.
ചിലർ ഈദിന്റെ തലേന്ന് തന്നെ ഷീർ ഖുർമ ഉണ്ടാക്കാറുണ്ട്. ഈദ് ദിവസം ആദ്യ ഭക്ഷണത്തിനൊപ്പം ഇവ കുടുംബാംഗങ്ങൾക്കും അതിഥികൾക്കുമൊപ്പം ഷീർ ഖുർമ ആസ്വദിക്കും. നോമ്പു തുറക്കാൻ പ്രവാചകൻ നിർദേശിച്ചിട്ടുള്ള ഈന്തപ്പഴമാണ് ഷീർ ഖുർമയിലെ പ്രധാന ചേരുവ.
ഈന്തപ്പഴം, വാൽനട്ട് അല്ലെങ്കിൽ പിസ്ത, പഞ്ചസാര എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു കുക്കിയാണ് മാമൂൽ അഥവാ മഅമൂൽ. റവ മാവ് അല്ലെങ്കിൽ ഗോതമ്പു മാവ് എന്നിവയിലേക്ക് കുരുകളഞ്ഞ ഈന്തപ്പഴവും വാൽനട്ട് അല്ലെങ്കിൽ പിസ്ത ചെറുതായി അരിഞ്ഞതും പഞ്ചസാരയും ചേർത്ത് ഇഷ്ടമുള്ള രൂപത്തിലാക്കി കുക്കി ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. ഈദ് ആഘോഷത്തിന് മാമൂൽ പ്രധാനമാണ്. ഈസ്റ്റർ ആഘോഷത്തിനും ക്രിസ്ത്യാനികൾക്കിടയിലും ജൂതന്മാർക്കിടയിലും ഈ മിഡിൽ ഈസ്റ്റേൺ മധുരപലഹാരം ജനപ്രിയമാണ്.
പേർഷ്യയിൽ നിന്ന് ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവടങ്ങിലേക്ക് രുചിയുടെ മാന്ത്രികം പരത്തിയ ബിരിയാണി ഈദ് ആഘോഷത്തിലെ മറ്റൊരു താരമാണ്. ബസുമതി റൈസ്, മാംസം, സുഗന്ധവ്യഞ്ജനങ്ങളും നെയ്യുമൊക്കെ ചേർത്താണ് പതിവെ വേവിച്ചെടുത്താണ് ബിരിയാണി ഉണ്ടാക്കുന്നത്. സമൃദ്ധിയുടെയും ആതിഥ്യമര്യാദയുടെയും സൂചന കൂടിയാണ് ബിരിയാണി.
മിഡിൽ ഈസ്റ്റിൽ പ്രചാരമുള്ള മറ്റൊരു പ്രധാന ഈദ് വിഭവമാണ് ഹലീം. ആട്ടിറച്ചി അല്ലെങ്കിൽ ബീഫ്, പയർവർഗ്ഗങ്ങൾ, ബാർലി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് മണിക്കൂറുകളോളം സാവധാനത്തിൽ പാകം ചെയ്തെടുക്കുന്നതാണ് ഹലീം. ഹലീം പോഷകസമൃദ്ധവും ഹൃദ്യവുമാണ്.
ഇന്തോനേഷ്യയിൽ നിന്നുള്ള പരമ്പരാഗതമായ ഒരു വിഭവമാണ് റെൻഡാങ്. മലേഷ്യയിലും സിംഗപ്പൂരിലും ഇത് ജനപ്രിയമാണ്. ബീഫ് തേങ്ങാപ്പാലിൽ സുഗന്ധവ്യഞ്ജങ്ങളും മുളകും ചേർത്ത് മൃദുവാകുന്നതു വരെ തിളപ്പിക്കുന്നതിലൂടെയാണ് റെൻഡാങ്ങിന്റെ സമ്പന്നമായ രുചി ലഭിക്കുന്നത്. ഈദ് ആഘോഷങ്ങളിലെ സാധാരണ വിഭവമാണിത്. റെൻഡാങ് സമൃദ്ധിയുടെയും ആഘോഷത്തിന്റെയും പ്രതീകമാണ്.
നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ പ്രചാരത്തിലുള്ള വിഭവമാണ് ബക്ലവ. മിഡിൽ ഈസ്റ്റിന്റെ സംസ്കാരങ്ങൾ പേറുന്ന ഈ വിഭവം റമദാൻ നോമ്പുകാലത്ത് വിളമ്പുന്ന ഒരു പ്രധാന ഭക്ഷണമാണ്. പാളികളുള്ള പെട്ടെന്ന് അടർന്നു പോലുള്ള പശപശപ്പുള്ള ഒരു പേസ്ട്രിയാണിത്. ഇഫ്താർ വിരുന്നിനാണ് ബക്ലവ സാധാരണയായി വിളമ്പുന്നത്. ഇത് ശരീരത്തിന് ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു. ഇസ്ലാമിക വിശ്വാസത്തിൽ ആതിഥ്യമര്യാദയുടെയും ഉദാരതയുടെയും അടയാളമായി ബക്ലവ കണക്കാക്കപ്പെടുന്നതിനാൽ, ഈദ് അൽ-ഫിത്തർ സമയത്ത് ഇത് ഒരു പ്രിയപ്പെട്ട മധുര പലഹാരമാണ്. പലയിടത്തും പാകചരീതി മാറുന്നുണ്ടെങ്കിലും ബക്ലവയുടെ ചേരുവകൾ ഒന്നാണ്. നട്സും മധുരവും ഒളിപ്പിച്ച പാളികളാണ് ബക്ലവയുടെ പ്രത്യേകത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates