Popcorn in icecream Meta AI Image
Health

വെറുതെ കൊറിക്കാന്‍ മാത്രമല്ല, പോപ്കോണ്‍ ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങള്‍

ബട്ടർ, ചീസ്, കാരമൽ തുടങ്ങിയ ക്ലാസിക്കല്‍ രുചികളില്‍ പോപ്കോണ്‍ ലഭ്യമാണ്.

സമകാലിക മലയാളം ഡെസ്ക്

പോപ്കോണ്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഡ്രൈ ചോളം ചൂടാക്കിയെടുത്താണ് പോപ്കോൺ ഉണ്ടാക്കുന്നത്. ബട്ടർ, ചീസ്, കാരമൽ തുടങ്ങിയ ക്ലാസിക്കല്‍ രുചികളില്‍ പോപ്കോണ്‍ ലഭ്യമാണ്. എന്നാല്‍ ഇതേ പോപ്കോണ്‍ ചേരുവയായി ഉപയോഗിച്ച്, ചില വെറൈറ്റി വിഭവങ്ങള്‍ പരീക്ഷിക്കാം.

ബ്രെഡ്ക്രംബ്സിന് പകരം പോപ്‌കോൺ

കട്ലറ്റുകള്‍ ഉണ്ടാക്കുമ്പോള്‍ ബ്രെഡ്ക്രംബ്സിന് പകരം പോപ്കോണ്‍ ഉപയോഗിക്കാവുന്നതാണ്. പോപ്പ്കോൺ ക്രസ്റ്റഡ് എന്നാണ് ഇതിനെ വിളിക്കുന്നത്. ബ്രെഡ്ക്രംബ്സ് തീര്‍ന്ന് പോയാല്‍ ഒരു ബാക്കപ്പ് ഓപ്ഷനായി പോപ്കോണ്‍ ക്രസ്റ്റഡ് ഉപയോഗിക്കാവുന്നതാണ്.

പോപ്‌കോൺ കോട്ടിങ്

ചോക്ലേറ്റ് ബോളുകൾ, പഴങ്ങള്‍ തുടങ്ങിയവ പോപ്കോണ്‍ കോട്ടിങ്ങിലൂടെ കൂടുതല്‍ രുചികരമാക്കാം.

പോപ്‌കോൺ ചാട്ട്

ഉള്ളി അരിഞ്ഞത്, ഉരുളക്കിഴങ്ങ്, തക്കാളി, മല്ലിയില തുടങ്ങിയ ചേരുവയ്ക്കൊപ്പം പോപ്കോൺ ചേര്‍ത്ത് ചാട്ട് ഉണ്ടാക്കാം. നാരങ്ങ നീര്, ചാറ്റ് മസാലകൾ, ചട്ണികൾ എന്നിവ ഉപയോഗിച്ച് രുചി വർധിപ്പിക്കുക.

സൂപ്പിലും സാലഡിയും പോപ്കോണ്‍

സൂപ്പുകളിലും സലാഡുകളിലും പോപ്‌കോൺ ചേർക്കുന്നത് അവയുടെ രുചി കൂട്ടാന്‍ സഹായിക്കും. കലോറി വര്‍ധിക്കാതിരിക്കാന്‍ വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന പോപ്കോണ്‍ ചേര്‍ക്കുന്നതാണ് നല്ലത്.

റാപ്പുകളിലും റോളുകളിലും പോപ്‌കോൺ

റാപ്പും റോളും അല്‍പം ക്രഞ്ചി ആക്കണമെന്ന് തോന്നിയാല്‍ അതില്‍ അല്‍പം പോപ്കോണ്‍ ചേര്‍ക്കാവുന്നതാണ്.

ഐസ്ക്രീമില്‍ പോപ്കോണ്‍

ഐസ്‌ക്രീം/സൺഡേകൾ എന്നിവയുടെ ടോപ്പിങ്ങായും, കേക്കുകളിൽ ഐസിങ് ആയും, ചീസ്‌കേക്കിനുള്ള ക്രസ്റ്റായും പോപ്‌കോൺ ഉപയോഗിക്കാം. കുക്കികൾ, കേക്കുകൾ, പുഡ്ഡിങ്ങുകൾ തുടങ്ങിയവയില്‍ പോപ്കോണ്‍ ചേര്‍ത്ത് അവയുടെ രുചി മെച്ചപ്പെടുത്താം.

6 Ways To Use Your Favourite Popcorn While Cooking

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൂടുതല്‍ കുരുക്കിലേക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; ഡിജിപിക്ക് കൈമാറി കെപിസിസി

കുട്ടികൾക്ക് ഈ ഒറ്റ കാര്യം മാത്രം മതി, അതെല്ലാം മാറ്റിമറിക്കുന്നു; കുട്ടികളുടെ സ്വഭാവ മാറ്റത്തെ കുറിച്ചുള്ള പുതിയ പഠനം പറയുന്ന കാര്യങ്ങൾ

ചിരിപ്പിച്ച് അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും; 'ഖജുരാഹോ ഡ്രീംസ്' ടീസർ

കാമറ പ്രേമിയാണോ?, വിവോയുടെ എക്‌സ്300 സീരീസ് വിപണിയില്‍; 75,000 രൂപ മുതല്‍ വില, അറിയാം ഫീച്ചറുകള്‍

മാരുതിയുടെ ആദ്യ ഇവി ഇന്ന്, ഇ- വിറ്റാര വരുന്നത് മൂന്ന് വകഭേദങ്ങളില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT