ഗോതമ്പു മാവ് എത്ര നാള്‍ വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം?

24 മണിക്കൂറില്‍ കൂടുതല്‍ ഗോതമ്പു മാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല.
LEFTOVER ATTA DOUGH
LEFTOVER ATTA DOUGHMeta AI Image
Updated on
1 min read

ഫ്രിഡ്ജ് തുറന്നാല്‍ ബാക്കി വന്ന ഗോതമ്പു മാവ് ഒരു സ്റ്റീല്‍ പാത്രത്തില്‍ അടച്ചു സൂക്ഷിച്ചുവെച്ചിരിക്കുന്ന കാഴ്ച മിക്ക വീടുകളിലും സ്ഥിരമാണ്. അധികം വരുന്ന മാവ് പിന്നീട് സമയം ലാഭിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ ഇതില്‍ അടങ്ങിയ ഈര്‍പ്പവും കാര്‍ബോഹൈഡ്രേറ്റും ബാക്ടീരിയ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ഗുരുതര രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

ഫ്രിഡ്ജില്‍ ഗോതമ്പു മാവ് സൂക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

  • 24 മണിക്കൂറില്‍ കൂടുതല്‍ ഗോതമ്പു മാവ് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. ഇത് ബാക്ടീരിയ വളര്‍ചയ്ക്ക് കാരണമാകുന്നു.

  • സാധാരണ താപനിലയില്‍ ദീര്‍ഘനേരം സൂക്ഷിച്ച മാവ് പിന്നീട് ഫ്രിഡ്ജില്‍ വച്ച് സൂക്ഷിക്കുന്നതും നല്ലതല്ല.

  • മാവ് കൂടുതൽ നേരം ഇരിക്കുമ്പോൾ, അത് ഫ്രിഡ്ജില്‍ ആണെങ്കില്‍ പോലും ഘടന, മണം, രുചി എന്നിവയില്‍ മാറ്റമുണ്ടാകാം. അതുകൊണ്ട് തന്നെ സുരക്ഷ താപനില, ശുചിത്വം, കൈകാര്യം ചെയ്യുന്ന രീതി എന്നിവയെല്ലാം പ്രധാനമാണ്.

  • ഫ്രിഡ്ജിലെ സമയപരിധി പാലിച്ചാലും വൃത്തിയില്ലാത്ത പാത്രത്തിൽ മാവ് സൂക്ഷിക്കുകയോ കഴുകാത്ത കൈകള്‍ കൊണ്ട് കൈകാര്യം ചെയ്യുകയോ ചെയ്യുന്നത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും.

ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ മാവ് കട്ടിയുള്ളതാകാനുള്ള സാധ്യതയുണ്ട്. മാത്രമല്ല, ഇതില്‍ അടങ്ങിയ വിറ്റാമിൻ സി, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ ക്രമേണ നശിക്കാൻ തുടങ്ങുന്നു. മാത്രമല്ല, മാവ് പുളിച്ചു തുടങ്ങുകയും ചെയ്യുന്നു. ഇത് ചിലരില്‍ അസിഡിറ്റി, വയറു വീര്‍ക്കല്‍ എന്നിവ ഉണ്ടാക്കാം.

LEFTOVER ATTA DOUGH
തണുപ്പായാൽ ജലദോഷവും പനിയും; പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പ്രത്യേക ഡയറ്റ്

ഫ്രിഡ്ജില്‍ സൂക്ഷിച്ച മാവ് ഉപയോഗിക്കുമ്പോള്‍

  • ഫ്രിഡ്ജില്‍ നിന്ന് നേരിട്ട് മാവ് ഉപയോഗിക്കരുത്. സാധാരണ താപനിലയില്‍ 10-15 മിനിറ്റ് വിശ്രമിക്കാന്‍ അനുവദിക്കുക.

  • ഫ്രിഡ്ജില്‍ സൂക്ഷിച്ച മാവ് കട്ടി ആയി തോന്നിയാല്‍, ഒരു ടീസ്പൂൺ ചെറുചൂടുള്ള വെള്ളം ചേർത്ത് ഒന്നുകൂടി കുഴച്ചെടുക്കാം.

  • മാവിന് പുറമെ നെയ്യോ എണ്ണയോ പുരട്ടുന്നത് മാവിന് മയം ഉണ്ടാവാന്‍ സഹായിക്കും.

  • മാവ് നേരിയ തോതില്‍ പുളിച്ചിട്ടുണ്ടെങ്കില്‍ അല്‍പം നാരങ്ങനീര് ചേര്‍ക്കുന്നത് നല്ലതാണ്.

LEFTOVER ATTA DOUGH
കീമോതെറാപ്പിയെ പ്രതിരോധിക്കുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കാൻ മരുന്ന് കണ്ടെത്തി

ഫ്രിഡ്ജില്‍ സൂക്ഷിച്ച മാവ് കേടായോ എന്ന് എങ്ങനെ മനസിലാക്കാം

  • മാവ് കഠിനമായി പുളിക്കുകയോ ദുർഗന്ധം വമിക്കുകയോ ഒട്ടിപ്പിടിക്കുകയോ ചെയ്താല്‍ ആ മാവ് ഉപയോഗിക്കരുത്.

  • മാവില്‍ വെള്ള, കറുപ്പ് അല്ലെങ്കിൽ പച്ച നിറത്തിലുള്ള പൂപ്പല്‍ കണ്ടാല്‍ ആ മാവ് ഒഴിവാക്കുന്നതാണ് നല്ലത്.

Summary

Is Leftover Atta Dough Safe To Use

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com