വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Health

തിളങ്ങുന്ന ചര്‍മ്മത്തിന് ഒരു കപ്പ് പെരുംജീരക ചായ; 10 ദിവസം തുടര്‍ച്ചയായി കുടിക്കാം 

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പെരുജീരക ചായ ശീലമാക്കാം

സമകാലിക മലയാളം ഡെസ്ക്

രു കപ്പ് ചൂട് ചായ കിട്ടിയാല്‍ ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ അതുമതി. ഗ്രീന്‍ ടീ, മസാല ചായ, ഇഞ്ചി ചായ തുടങ്ങി ഹെര്‍ബല്‍ വെറൈറ്റികളാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഏറെ ആരോഗ്യഗുണങ്ങളുള്ള ഈ ചായകള്‍ ചര്‍മ്മത്തിനും നല്ലതാണ്. നടി റോഷിനി ചോപ്ര പങ്കുവച്ച പെരുംജീരക ചായ തിളങ്ങുന്ന ചര്‍മ്മത്തിന് ഉത്തമമാണ്. ഇത് 10 ദിവസം തുടര്‍ച്ചയായി കുടിച്ചാല്‍ മാറ്റം കാണാമെന്നാണ് റോഷിനി പറയുന്നത്. 

തയ്യാറാക്കുന്ന വിധം

വെള്ളം- 500എംഎല്‍
മിന്റ് - 10 ഇതളുകള്‍
ഗ്രാമ്പൂ - 2
ഏലക്ക - 2
പെരുംജീരകം - 1 ടേബിള്‍സ്പൂണ്‍

വെള്ളം ചൂടാക്കി ചേരുവകളെല്ലാം അതിലേക്ക് ഇട്ട് തിളപ്പിക്കണം. മൂന്ന് നാല് മിനിറ്റി തിളപ്പിച്ചശേഷം ചായ അരിച്ചെടുക്കാം. 

ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന ഈ ചായ ഗ്യാസ്, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങളെ ചെറുക്കാനും നല്ലതാണ്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പെരുജീരക ചായ ശീലമാക്കാം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല നെയ് ക്രമക്കേട്: 29 ശാന്തിക്കാരും 3 ഓഫീസര്‍മാരും പ്രതികളെന്ന് വിജിലൻസ്

എച്ച്എൽഎൽ ലൈഫ് കെയറിൽ മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 40 ഒഴിവുകൾ, ഡെപ്യൂട്ടി മാനേജർ ആയി നിയമനം

അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്

ആവേശക്കൊടുമുടിയില്‍ നാട്, പരിയാനമ്പറ്റ പൂരം നാളെ; സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷന്‍

'ആ അവസ്ഥയിലാണ് ഞാന്‍; അമ്മയുടെ കണ്ണിൽ എനിക്ക് ആ സന്തോഷം കാണാമായിരുന്നു'

SCROLL FOR NEXT