hing health benefits Pinterest
Health

ഒരു നുള്ള് കായം മതി; പക്ഷേ നല്ല കായം എങ്ങനെ തിരഞ്ഞെടുക്കാം

വയറ്റിൽ ​ഗ്യാസു കയറാതിരിക്കാൻ പരിപ്പിലും സാമ്പാറിലുമൊക്കെ പഴമക്കാർ ഒരു രഹസ്യക്കൂട്ട് പ്രയോ​ഗിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ലമുറമാറ്റം നമ്മുടെ ഭക്ഷണരീതിയെയും അടിമുടി മാറ്റി. ഇന്ന് ചോറും പരിപ്പും സാമ്പാറുമൊക്കെ വയറ്റിൽ ​ഗ്യാസാണ്. നമ്മൾ പലരും ആരോ​ഗ്യസംരക്ഷണത്തിന് സൂപ്പർഫുഡുകൾ തിരഞ്ഞിറങ്ങിയപ്പോൾ പഴയ പാചകരീതികൾ മറന്നു.

വയറ്റിൽ ​ഗ്യാസു കയറാതിരിക്കാൻ പരിപ്പിലും സാമ്പാറിലുമൊക്കെ പഴമക്കാർ ഒരു രഹസ്യക്കൂട്ട് പ്രയോ​ഗിച്ചിരുന്നു, അതാണ് കായം. ഒരു നുള്ള് മതി വയറ്റിലെ ​ഗ്യാസു കയറ്റവും അസ്വസ്ഥതയും വയറുവീർക്കലുമൊക്കെ ഒഴിവാകും. ഇന്ന് നാടൻ വിഭവങ്ങൾ കുറഞ്ഞതോടെ കായത്തിൻ്റെ ഉപയോ​ഗവും വല്ലപ്പോഴുമായി. മണവും രുചിയും മാത്രമല്ല, കായത്തിൽ അടങ്ങിയ സംയുക്തങ്ങൾ ശരീരത്തിലെ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കും.

ദിവസവും കായം ചേർന്ന ഭക്ഷണം കഴിക്കുന്നത് ദഹനക്കേട് കുറയ്ക്കാനും വയറ്റിലെ കൃമിശല്യം ഒഴിവാക്കാനും സഹയിക്കും. ദഹനക്കേടിന് ഏറ്റവും ശക്തമായ ഒരു കോമ്പിനേഷൻ ആണ്- ജീരകം, കായം, ഇഞ്ചി, മഞ്ഞൾ ഇവ ചേർന്നുള്ള വിഭവങ്ങൾ വയറിന് സുഖവും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ ഇവയൊന്നും അമിതമാകരുതെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

ഫെറുല വിഭാഗത്തിൽപ്പെട്ട സസ്യങ്ങളുടെ വേരുകളിൽ നിന്ന് ലഭിക്കുന്ന oleo-gum-resin ആണ് അസഫോറ്റിഡ. ഇന്ത്യയിൽ ഇത് സാധാരണയായി കായം, ഹിങ്, പെരുങ്കായം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. ഇതിന്റെ പ്രത്യേകമായ രൂക്ഷഗന്ധത്തിന് സൾഫർ സംയുക്തങ്ങളാണ് പ്രധാന കാരണം. ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് വലിയ തോതിൽ അസംസ്കൃത കായം എത്തുന്നത്.

ശുദ്ധമായ കായത്തിന് ഗന്ധം വളരെ ശക്തമായിരിക്കും. ചൂടുള്ള എണ്ണയിലോ നെയ്യിലോ ചെറിയ അളവിൽ ചേർക്കുമ്പോൾ ഈ രൂക്ഷഗന്ധം മാറി ഭക്ഷണത്തിന് മനോഹരമായ സുഗന്ധം നൽകുന്നു.

കായം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗുണനിലവാരമുള്ള കായം വീട്ടിൽ പരിശോധിച്ച വിലയിരുത്തുക അത്ര എളുപ്പമല്ലാത്തതിനാൽ FSSAIയുടെ അംഗീകാരമുള്ള കായം അല്ലെങ്കിൽ കായപ്പൊടി മാത്രം വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.

A Pinch Of Hing Can Help Eliminate Gas And Bloating

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമൂഹമാധ്യമങ്ങളിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്സ്; എന്നിട്ടും സ്വകാര്യ ഏജൻസികളുടെ സഹായം തേടാൻ കേരള പൊലീസ്

'ഭീകരതയ്ക്ക് സഹായം നല്‍കുന്ന കേന്ദ്രങ്ങളെ തകര്‍ക്കണം'; പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മോദി

'ഒറ്റ കൈയിൽ ഒട്ടി നിന്നു' സിക്സിലേക്ക് പോയ ആ ബോൾ! അമ്പരപ്പിക്കും ​ഗ്ലെൻ ഫിലിപ്സ് ക്യാച്ച് (വിഡിയോ)

'ഞാനിതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും...'; 'പുഷ്പ 2' വിലെ സ്ത്രീ വേഷത്തെക്കുറിച്ച് അല്ലു അർജുൻ

ഓട്ടു മണി ഒരു ലോഹവസ്തു മാത്രമാണോ?, നെഗറ്റീവ് ഊർജ്ജം അകറ്റും; അറിയാം ആത്മീയവും വിശ്വാസപരവുമായ ഫലങ്ങൾ