വെളിച്ചെണ്ണയോ ഒലീവ് ഓയിലോ? ആരോഗ്യത്തിന് ഏതാണ് നല്ലത്?

രണ്ടു എണ്ണകളും സസ്യങ്ങളിൽ നിന്നുള്ളതാണെങ്കിലും അവയിലെ കൊഴുപ്പിന്റെ ഘടനയും ശരീരത്തിൽ ഉണ്ടാക്കുന്ന സ്വാധീനവും വ്യത്യസ്തമാണ്.
Olive Oil vs Coconut Oil
Olive Oil vs Coconut OilPinterest
Updated on
2 min read

ന്യൂജെൻ അടുക്കളയിൽ പാചകം ചെയ്യാൻ തുടങ്ങിയതോടെയാണ് കേരളത്തിൽ ഓലീവ് ഓയിൽ ഇത്രയധികം വ്യാപകമായത്. അതോടെ മലയാളികൾ പരമ്പരാ​ഗതമായി ഉപയോ​ഗിച്ചിരുന്ന വെളിച്ചെണ്ണയാണോ ഒലീവ് എണ്ണയാണോ ആരോ​ഗ്യകരമെന്ന ചോദ്യം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

Olive Oil vs Coconut Oil
ഓണാഘോഷം കഴിഞ്ഞ് ഓഫീസിൽ പോകാൻ മടി? പോസ്റ്റ്-ഹോളിഡേ ബ്ലൂസ് എങ്ങനെ മറികടക്കാം?

രണ്ടു എണ്ണകളും സസ്യങ്ങളിൽ നിന്നുള്ളതാണെങ്കിലും അവയിലെ കൊഴുപ്പിന്റെ ഘടനയും ശരീരത്തിൽ ഉണ്ടാക്കുന്ന സ്വാധീനവും വ്യത്യസ്തമാണ്. അതുകൊണ്ട് ഒരൊറ്റ എണ്ണയെ എല്ലാവർക്കും ഏറ്റവും മികച്ചത് എന്ന് പറയുന്നതിന് പകരം, അവയുടെ ഗുണങ്ങളും പരിമിതികളും മനസ്സിലാക്കുകയാണ് പ്രധാനമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Olive Oil vs Coconut Oil
ചൂടാക്കിയാൽ വെറും പഞ്ചസാര സിറപ്പ്, ശുദ്ധമായ തേൻ എങ്ങനെ തിരഞ്ഞെടുക്കണം

വെളിച്ചെണ്ണ

പ്രധാനമായും സാച്ചുറേറ്റഡ് ഫാറ്റ് അഥവാ പൂരിത കൊഴുപ്പാണ് വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്നത്. ലോറിക് ആസിഡ് ഉൾപ്പെടെയുള്ള ഫാറ്റി ആസിഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ നാടൻ വിഭവങ്ങൾക്ക് സ്വാദും മണവും വെളിച്ചെണ്ണ നൽകുമെങ്കിലും ആരോഗ്യപരമായ കാര്യത്തിൽ ഇതിലെ പൂരിത കൊഴുപ്പിന്റെ അളവ് പരിഗണിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയും അമേരിക്കൻ ഹാർട്ട് അസോസിയേഷനും ഉൾപ്പെടെയുള്ള ആരോഗ്യസംഘടനകൾ, പൂരിത കൊഴുപ്പ് കൂടുതലുള്ള എണ്ണകൾക്ക് പകരം അപൂരിത കൊഴുപ്പ് കൂടുതലുള്ള എണ്ണകൾ തിരഞ്ഞെടുക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് നിർദേശിക്കുന്നു.

ഒലീവ് എണ്ണ

ഒലീവ് ഓയിലിൽ പ്രധാനമായും മോണോഅൺസാച്ചുറേറ്റഡ് ഫാറ്റ് അഥവാ ഏക അപൂരിത കൊഴുപ്പാണ് ഉള്ളത്. ഒലെയിക് ആസിഡ് എന്ന ഫാറ്റി ആസിഡും വിവിധ ആന്റിഓക്സിഡന്റ് ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ കുറഞ്ഞ അളവിൽ സംസ്കരിച്ചതായതിനാൽ പോളിഫിനോളുകൾ പോലുള്ള സസ്യഘടകങ്ങൾ കൂടുതൽ അടങ്ങിയിരിക്കാം. ഇവ ഹൃദയാരോഗ്യത്തിന് സഹായകരമായ ഭക്ഷണരീതിയുടെ ഭാഗമായേക്കാം.

പൂരിത കൊഴുപ്പിന് പകരം ഒലീവ് ഓയിൽ പോലുള്ള അപൂരിത കൊഴുപ്പ് കൂടുതലുള്ള എണ്ണകൾ ഉപയോഗിക്കുന്നത് രക്തത്തിലെ എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായകരമാകാമെന്നാണ് നിലവിലെ പോഷകാഹാര നിർദേശങ്ങൾ പറയുന്നത്.

ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

വെളിച്ചെണ്ണ ശരീരഭാരം അതിവേഗം കുറയ്ക്കുമെന്നും വയറിലെ കൊഴുപ്പ് ഉരുക്കുമെന്നും പറയുന്നത് ഒരു ജനപ്രിയ ധാരണയാണ്. എന്നാൽ സാധാരണ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ മാത്രം ശരീരഭാരം ഗണ്യമായി കുറയുമെന്നതിന് ശക്തമായ തെളിവില്ല.

രണ്ട് എണ്ണകളും ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളാണ്. അതുകൊണ്ട് ആരോഗ്യകരമായ എണ്ണ എന്ന പേരിൽ കൂടുതൽ അളവിൽ ഉപയോഗിച്ചാൽ ശരീരഭാരം കൂടാം. ശരീരഭാരം നിയന്ത്രിക്കാൻ എണ്ണയുടെ തരം മാത്രമല്ല, ഭക്ഷണക്രമം, അളവ്, ശാരീരിക പ്രവർത്തനം, ഉറക്കം എന്നിവയും പ്രധാനമാണ്.

പാചകത്തിന് ഏതാണ് നല്ലത്?

നാടൻ വിഭവങ്ങളായ തോരൻ, അവിയൽ, മീൻകറി, സാമ്പാർ, ചമ്മന്തി തുടങ്ങിയവയ്ക്ക് വെളിച്ചെണ്ണയുടെ രുചി അനുയോജ്യമാണ്. അതിനാൽ വെളിച്ചെണ്ണ പൂർണമായും ഒഴിവാക്കേണ്ടതില്ല. അതേസമയം, സാലഡ്, പാസ്ത, ഗ്രിൽ ചെയ്ത പച്ചക്കറികൾ, ചില പാശ്ചാത്യ വിഭവങ്ങൾ എന്നിവയ്ക്ക് ഒലീവ് ഓയിൽ മികച്ച തിരഞ്ഞെടുപ്പാണ്.

എണ്ണയുടെ അളവ് നിയന്ത്രിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരേ എണ്ണ മാത്രം അമിതമായി ഉപയോഗിക്കുന്നതിന് പകരം, ഭക്ഷണരീതിക്ക് അനുയോജ്യമായി എണ്ണകൾ ഉപയോഗിക്കുന്നത് കൂടുതൽ പ്രായോഗികമായ സമീപനമായിരിക്കും.

Olive Oil vs Coconut Oil
'പുലർച്ചെ കാണുന്ന സ്വപ്നം ഫലിക്കും,അച്ചട്ടാ! സ്വപ്നങ്ങൾക്ക് പിന്നിലെ ചില മസ്തിഷ്ക രഹസ്യങ്ങൾ
Olive Oil vs Coconut Oil
പ്രമേഹരോ​ഗികൾ ബീറ്റ്റൂട്ട് കഴിച്ചാൽ ഷു​ഗർ കൂടുമോ?
Olive Oil vs Coconut Oil
പ്രോട്ടീൻ ബാറും ഫ്ലേവേർഡ് യോഗർട്ടും; ജെൻ സിയുടെ വയറു കേടാക്കുന്ന ഭക്ഷണങ്ങൾ
Summary

Coconut oil vs Oilve Oil, Health benefits and risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com