എക്‌റ്റോപിക് ടൂത്ത് 
Health

കണ്‍തടത്തില്‍ പല്ല് വളരുന്ന അപൂര്‍വ അവസ്ഥ; എന്താണ് എക്‌റ്റോപിക് ടൂത്ത് ?

വിദഗ്ധ പരിശോധനയിലാണ് തെറ്റായ സ്ഥലത്ത് പല്ല് വളരുന്ന എക്‌റ്റോപിക് ടൂത്ത് എന്ന അവസ്ഥയാണെന്നു സ്ഥിരീകരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കണ്‍തടത്തില്‍ പല്ല് വളരുന്ന അപൂര്‍വ അവസ്ഥ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട്. പതിനാറ് വയസുകാരനായ ആണ്‍കുട്ടിയുടെ ഇടത് കണ്ണിന് മുകളിലായാണ് പല്ല് വളരുന്നതായി കണ്ടെത്തിയത്. തുടക്കത്തില്‍ ഒരു തടിപ്പ് മാത്രമായിരുന്നെങ്കില്‍ പിന്നാലെ വെള്ളനിറത്തിലുള്ള രണ്ട് മുനയുള്ള ഭാഗം പ്രത്യക്ഷമായതോടെ ചികിത്സ തേടുകയായിരുന്നു. സിടി സ്‌കാന്‍ പരിശോധനയ്‌ക്കൊടുവിലാണ് 'സുപ്പീരിയര്‍ ഓര്‍ബിറ്റ്' എന്ന് വിളിക്കുന്ന ഭാഗത്താണ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു പല്ല് വളരുന്ന തായി കണ്ടെത്തിയത്. വിദഗ്ധ പരിശോധനയിലാണ് തെറ്റായ സ്ഥലത്ത് പല്ല് വളരുന്ന എക്‌റ്റോപിക് ടൂത്ത് എന്ന അവസ്ഥയാണെന്നു സ്ഥിരീകരിച്ചത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, തുടക്കത്തില്‍ ഇതൊരു ചെറിയ മുഴ പോലെയായിരുന്നുവെങ്കിലും, പിന്നീട് കണ്‍പോളയ്ക്കും പുരികത്തിനും ഇടയിലുള്ള ചര്‍മ്മത്തിലൂടെ വെളുത്ത നിറത്തിലുള്ള, കട്ടിയുള്ള രണ്ട് ഭാഗങ്ങള്‍ പുറത്തേക്ക് തള്ളി വരാന്‍ തുടങ്ങി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനകളിലും കമ്പ്യൂട്ടഡ് ടോമോഗ്രാഫി സ്‌കാനിലുമാണ് എക്‌റ്റോപിക് ടൂത്ത് എന്ന അവസ്ഥയാണെന്ന് കണ്ടെത്തിയത്. ഈ കേസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ 'അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജി'യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സുരക്ഷിത ശസ്ത്രക്രിയയിലൂടെ പല്ല് നീക്കംചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നീര്‍വീക്കം മാറ്റുകയും ഭാവിയില്‍ ഉണ്ടാകാനിടയുള്ള സങ്കീര്‍ണ്ണതകള്‍ തടയുകയും ചെയ്തുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അണ്ണാക്ക് അല്ലെങ്കില്‍ മൂക്കിന്റെ ഉള്‍ഭാഗം എന്നിവിടങ്ങളില്‍ പല്ലുകള്‍ കാണപ്പെടുന്നത് അപൂര്‍വമാണെങ്കിലും നേരത്തേ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കണ്‍തടത്തിനു മുകളില്‍ ഇതാദ്യമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്താണ് എക്‌റ്റോപിക് ടൂത്ത്?

സാധാരണ പല്ലുകള്‍ വരുന്ന നിരയില്‍ അല്ലാതെ, തെറ്റായ സ്ഥാനത്ത് മുളയ്ക്കുകയോ, വളരുകയോ ചെയ്യുന്ന പല്ലുകളെയാണ് എക്‌റ്റോപിക് ടൂത്ത് (ectopic tooth) എന്ന് വിളിക്കുന്നത്. ഇവ കൂടുതലും താടിയെല്ലിന്റെ ഭാഗത്താണ് കാണപ്പെടുക. എന്നാല്‍ അപൂര്‍വ്വമായി ഇവ മാക്‌സിലറി സൈനസ്, മൂക്കിന്റെ ഭാഗം , അണ്ണാക്ക്, അല്ലെങ്കില്‍ മറ്റ് ശരീരഭാഗങ്ങള്‍ എന്നിവിടങ്ങളിലും കാണപ്പെടാം. ജനിതക ഘടകങ്ങള്‍, താടിയെല്ലില്‍ സ്ഥലക്കുറവ് അല്ലെങ്കില്‍ പല്ലുകള്‍ തമ്മില്‍ തിങ്ങിഞെരുക്കം, പാല്‍പ്പല്ലുകള്‍ നേരത്തെ നഷ്ടപ്പെടുക, വളര്‍ച്ചയിലുള്ള തകരാറുകള്‍, അല്ലെങ്കില്‍ പരിക്കുകള്‍ എന്നിവ ഇതിന് കാരണമാകാം.

A rare condition where a tooth grows under the eye; what is an ectopic tooth?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോവളം സ്പാ പീഡനം: സ്പാകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; മനുഷ്യക്കടത്തിനെതിരെ കർശന നടപടിയെന്ന് ഡിജിപി

വിദ്യയുടെ ലോകത്തേയ്ക്ക്, ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍; കേരളം വിജയദശമി ആഘോഷനിറവില്‍

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കിം ജോങ് ഉൻ മരിച്ചെന്ന് പ്രചാരണം; ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തര കൊറിയ

'ഇതിലും നല്ല പേര് വേറെയില്ല'; രണ്ടാമത്തെ മകളുടെ പേര് വെളിപ്പെടുത്തി ദീപികയും രൺവീറും

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച് എസ്ബിഐ; വ്യക്തിവിവരങ്ങള്‍ അടങ്ങിയ 3897 രേഖകള്‍ ഡാര്‍ക്ക് വെബില്‍