

ന്യൂഡല്‍ഹി: രാജ്യത്തെ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി 137 ക്യാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 70 ശതമാനം വരെ കുറവുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദേശീയ ഔഷധ വിലനിര്‍ണയ അതോറിറ്റിയായ എന്‍പിപിഎ ആണ് നടപടി സ്വീകരിച്ചത്. പുതുക്കിയ വില നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും.
മരുന്നുകളുടെ വിതരണത്തിലും വില്‍പ്പനയിലുമുള്ള അമിത വ്യാപാര ലാഭവിഹിതം നിയന്ത്രിച്ച് ചികിത്സാച്ചെലവ് കുറയ്ക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത 137 ക്യാന്‍സര്‍ മരുന്നുകളുടെ ലാഭവിഹിതം പരമാവധി 30 ശതമാനമായി നിജപ്പെടുത്തി. മരുന്നുകളുടെ നിലവിലെ വിലനിര്‍ണയ ഘടന അനുസരിച്ചായിരിക്കും യഥാര്‍ഥ വിലക്കുറവ്. അതിനാല്‍ എല്ലാ മരുന്നുകള്‍ക്കും 70 ശതമാനം വിലക്കുറവ് ലഭിക്കണമെന്നില്ല.
വിവിധ തരം കാന്‍സറുകള്‍ക്ക് ചികിത്സയായി ഉപയോഗിക്കുന്ന ഇമ്മ്യൂണോതെറാപ്പി മരുന്നുകളും വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരും. സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയവയുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന ഡെനോസുമാബ് , ക്യാന്‍സര്‍ രോഗികളില്‍ ന്യൂട്രോപീനിയ തടയാന്‍ ഉപയോഗിക്കുന്ന പെഗ്ഫില്‍ഗ്രാസ്റ്റിം എന്നിവയും പട്ടികയിലുണ്ട്.
കോളന്‍, അണ്ഡാശയം, ഗര്‍ഭാശയമുഖം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന ബെവാസിസുമാബ് ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കും വിലനിയന്ത്രണം ബാധകമാണ്. പെംബ്രോലിസുമാബ്, ഡുര്‍വാലുമാബ്, ഒസിമെര്‍ട്ടിനിബ് തുടങ്ങിയ മരുന്നുകളും പുതിയ തീരുമാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു. ബ്രാന്‍ഡഡ്, ജനറിക് മരുന്നുകള്‍ക്കൊപ്പം ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ മരുന്നുകള്‍ക്കും തീരുമാനം ബാധകമാണ്. പേറ്റന്റ് ഉള്ളതും ഇല്ലാത്തതുമായ മരുന്നുകളും ഇതില്‍ ഉള്‍പ്പെടും.
മരുന്നുകളുടെ പുതുക്കിയ വില ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഏഴ് ദിവസത്തിനകം എന്പിപിഎയെ അറിയിക്കാന്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതുക്കിയ വിലവിവരങ്ങള്‍ കമ്പനികളുടെ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും കൈമാറുകയും വേണം. നവംബര്‍ 9 മുതല്‍ പുതുക്കിയ വിലയ്ക്കായിരിക്കണം മരുന്നുകള്‍ വില്‍ക്കേണ്ടത്. ആശുപത്രികളും ഫാര്‍മസികളും പുതിയ വിലവിവരപ്പട്ടികകള്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ആശുപത്രികളുടെ വെബ്സൈറ്റുകളിലും പുതുക്കിയ വിലവിവരങ്ങള്‍ ലഭ്യമാക്കണം.
മരുന്നുകളുടെ പുതുക്കിയ വില അറിയാന്‍ രോഗികള്‍ക്ക് എന്‍പിപിഎയുടെ ഔദ്യോഗിക വെബ്സൈറ്റും 'ഫാര്‍മ സഖി ദാം' (Pharma Sahi Daam) ആപ്പും ഉപയോഗിക്കാം. മരുന്നുകളുടെ ഉത്പാദനവും വിതരണവും നിലവിലെ നിലയില്‍ തുടരണമെന്നും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലൂടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.
കാന്‍സര്‍ മരുന്നുകള്‍ക്ക് വിതരണക്കാര്‍ ഈടാക്കുന്ന വിലയും രോഗികള്‍ നല്‍കേണ്ട പരമാവധി ചില്ലറ വില്‍പ്പനവിലയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന ആശങ്ക സുപ്രീംകോടതി നേരത്തേ ഉന്നയിച്ചിരുന്നു. ചില മരുന്നുകളുടെ കാര്യത്തില്‍ ചില്ലറ വില്‍പ്പനക്കാര്‍ നല്കുന്ന വിലയും രോഗികളില്‍നിന്ന് ഈടാക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം പത്തിരട്ടി വരെയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ട്രേഡ് മാര്‍ജിന്‍ റാഷണലൈസേഷന്‍ (ടിഎംആര്‍) പദ്ധതിയുടെ പരിധി വിപുലീകരിക്കുകയാണ് സര്‍ക്കാര്‍.
2019ല്‍ നടപ്പാക്കിയ ആദ്യഘട്ടത്തില്‍ 42 കാന്‍സര്‍ മരുന്നുകളുടെ വ്യാപാര ലാഭവിഹിതം 30 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. തുടര്‍ന്ന് 526 ബ്രാന്‍ഡുകളിലുള്ള ക്യാന്‍സര്‍ മരുന്നുകളുടെ പരമാവധി ചില്ലറ വില്‍പ്പനവിലയില്‍ 90 ശതമാനം വരെ കുറവുണ്ടായതായി സര്‍ക്കാര്‍ അറിയിച്ചു. പുതിയ നടപടിയിലൂടെ കൂടുതല്‍ മരുന്നുകള്‍ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്നതോടെ ക്യാന്‍സര്‍ ചികിത്സയുടെ സാമ്പത്തികഭാരം കുറയ്ക്കാനും രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
വിലകുറയുന്ന മരുന്നുകള്‍
Abemaciclib
Abiraterone acetate
Acalabrutinib
Afatinib
Alectinib
Alpelisib
Amivantamab
Anastrazole
Apalutamide
Asciminib
Atezolizumab
Avelumab
Axitinib
Azacitidine
Belantamab Mafodotin
Bevacizumab
Bosutinib
Brentuximab Vedotin
Brigatinib
Busulfan
Cabazitaxel
Cabozantinib (S)-Maleate
Capmatinib
Carfilzomib
Carmustine
Ceritinib
Cetuximab
Cladribine
Clofarabine
Crizotinib
Cytarabine
Dabrafenib
Dacomitinib
Daratumumab
Darolutamide
Dasatinib
Datopotamab Deruxtecan
Decitabine
Degarelix
Denosumab
Dostarlimab
Durvalumab
Elranatamab
Enfortumab vedotin
Entrectinib
Enzalutamide
Epirubicin
Erdafitinib
Eribulin mesylate
Erlotinib
Estramustine
Everolimus
Exemestane
Fludarabine
Fulvestrant
Gilteritinib
Goserelin acetate
Ibritumomab
Ibrutinib
Idelalisib
Ifosfamide & Mensa
Nivolumab and Relatlimab
Pegylated Liposomal Irinotecan
Inotuzumab Ozogamicin
Interferon Alpha 2B
Ipilimumab
Ivosidenib
Lapatinib
Lazertinib
Lenvatinib
Lomustine
Lorlatinib
Lymphoseek kit
Megestrol
Midostaurin
Mirvetuximab soravtansine
Mitomycin
Mitoxantrone
Nelarabine
Netupitant
Nilotinib
Nimotuzumab
Nintedanib
Niraparib
Nivolumab
Obinutuzumab
Ofatumumab
Olaparib
Osimertinib
Palbociclib
Panitumumab (Vectibix)
Pazopanib (as Hydrochloride)
Pegasparginase
Pegfilgrastim
Pegylated interferon Alpha 2B
Pembrolizumab
Pemetrexed
Pertuzumab
Pertuzumab + Trastuzumab
Plerixafor
Polatuzumab Vedotin
Pomalidomide
Ramucirumab
Regorafenib
Relugolix
Ribociclib
Rucaparib
Ruxolitinib
Selpercatinib
Selumetinib
Serplulimab
Sotorasib
Sunitinib
Talquetamab
Teclistamab
Tegafur + Uracil
Tegafur, Gimeracil and Oteracil
Temsirolimus
Tepotinib
Thiotepa
Tislelizumab
Tocilizumab
Topotecan
Toripalimab
Trabectedin
Trametinib
Tremelimumab
Treosulfan
Trifluridine + Tipiracil
Triptorelin
Tucatinib
Vemurafenib
Venetoclax
Vinorelbine tartrate
Vorasidenib
Zanubrutinib
Zolbetuximab
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates