'ഇത് നരനായാട്ട്': കാൻസർ മരുന്നുകൾക്ക് ആശുപത്രികൾ പത്തിരട്ടി വില ഈടാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

2,700 രൂപയുടെ മരുന്നിന് ഈടാക്കുന്നത് 27,000 രൂപ; കോർപ്പറേറ്റ് ആശുപത്രികൾ മൃതദേഹം പോലും വിട്ടുകൊടുക്കാത്ത വ്യവസായങ്ങളായി മാറിയെന്ന് നിരീക്ഷണം
സുപ്രീം കോടതി
സുപ്രീംകോടതി File
Edited By:
Updated on: 
2 min read

ന്യൂഡൽഹി: ജീവൻരക്ഷാ കാൻസർ മരുന്നുകൾക്ക് ആശുപത്രികൾ പത്തിരട്ടി വരെ അമിതവില ഈടാക്കുന്നതിനെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് സുപ്രീം കോടതി. 'ഇത് നരനായാട്ട്' ആണെന്നും ലളിതമായ ഭാഷയിൽ മറ്റൊരു വിശേഷണവും അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആശുപത്രികളുടെയും വിതരണക്കാരുടെയും ഈ ക്രൂരമായ ചൂഷണം സാധാരണക്കാരായ രോഗികളെ വഴിയാധാരമാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പരമോന്നത കോടതി, രാജ്യത്ത് വിറ്റഴിക്കുന്ന എല്ലാത്തരം മരുന്നുകൾക്കും പരമാവധി 16 ശതമാനം എന്ന ഏകീകൃത ലാഭപരിധി നിശ്ചയിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കോർപ്പറേറ്റ് ആശുപത്രികളുടെയും ഫാർമസ്യൂട്ടിക്കൽ വിപണിയുടെയും കൊള്ളലാഭത്തിനെതിരെ കർശന നിലപാട് വ്യക്തമാക്കിയത്.

സുപ്രീം കോടതി
രാജ്യത്തെ 9% വിദ്യാര്‍ഥികള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു; സുപ്രീംകോടതി ടാസ്‌ക് ഫോഴ്‌സ് സര്‍വ്വേ വിവരങ്ങള്‍ പുറത്ത്

മരുന്ന് മൊത്തവിതരണക്കാർക്ക് വെറും 2,700 രൂപയ്ക്ക് ലഭിക്കുന്ന കാൻസർ മരുന്നുകൾക്ക് ആശുപത്രികൾ എംആർപിയായി 27,000 രൂപ രേഖപ്പെടുത്തി രോഗികളിൽനിന്ന് പിഴിഞ്ഞെടുക്കുകയാണെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം ജസ്റ്റിസ് സന്ദീപ് മേത്ത എടുത്തുപറഞ്ഞു. "ആശുപത്രികൾ ആരെയും വെറുതെ വിടുന്നില്ല. ബില്ലടച്ചില്ലെങ്കിൽ മൃതദേഹം പോലും വിട്ടുകൊടുക്കാൻ മടിക്കുന്ന അവസ്ഥയാണ് പലയിടത്തും കാണുന്നത്. കോർപ്പറേറ്റ് ആശുപത്രികൾ എന്നത് സേവനമേഖലയല്ലാതായി മാറിയിരിക്കുന്നു; അതൊരു വ്യവസായ കേന്ദ്രം മാത്രമാണ്. എന്തിനാണ് സാധാരണക്കാർ ഇതിന്റെ പേരിൽ ഇത്രയധികം ദുരിതം അനുഭവിക്കുന്നത്? അവശ്യമരുന്നുകൾ, അല്ലാത്തവ എന്ന വേർതിരിവ് ഒഴിവാക്കി അവശ്യസാധന നിയമത്തിന്റെ പരിധിയിൽ വരുന്ന എല്ലാ മരുന്നുകൾക്കും പരമാവധി 16 ശതമാനത്തിൽ കൂടുതൽ ലാഭവിഹിതം അനുവദിക്കരുത്," കോടതി വ്യക്തമാക്കി.

സുപ്രീം കോടതി
'കുഞ്ഞേ, നീയിനി നിന്റെ ജീവിതം ജീവിക്കൂ, കളിക്കൂ, സ്വപ്നം കാണൂ': പോക്സോ അതിജീവിതയ്ക്ക് വികാരനിർഭര കുറിപ്പുമായി ജഡ്ജി; പ്രതിക്ക് മരണം വരെ ജീവപര്യന്തം

രോഗികൾ തങ്ങളുടെ സ്വന്തം ഫാർമസിയിൽ നിന്ന് തന്നെ ഉയർന്ന വിലയ്ക്ക് മരുന്നുകൾ വാങ്ങണമെന്ന് നിർബന്ധിക്കുകയും പുറത്തുനിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്ന് വാങ്ങിയാൽ ചികിത്സ ഉറപ്പുനൽകില്ലെന്ന് ആശുപത്രികൾ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വിഷയം കേന്ദ്ര സർക്കാർ അടിയന്തരമായി പരിശോധിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു. സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതികൾ വഴി ചികിത്സ തേടുന്ന രോഗികളുടെ ഈ അമിത ബില്ലുകൾ അടച്ചുതീർക്കുന്നത് രാജ്യത്തെ സാധാരണക്കാരായ നികുതിദായകരുടെ പണമാണെന്നും, ആ തുക കൊള്ളലാഭമായി പോക്കറ്റിലാക്കുന്നത് സ്വകാര്യ ആശുപത്രികളാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ട അധികാരികൾ ഇതിനുനേരെ കണ്ണടയ്ക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും ബെഞ്ച് നിരീക്ഷിച്ചു.

സുപ്രീം കോടതി
ആറാം ക്ലാസുകാര്‍ക്ക് ആശ്വാസം; സിബിഎസ്ഇ ത്രിഭാഷ നയത്തില്‍ ഇളവ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

വിഷയത്തിൽ വിപണി സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന ഒരു ശാശ്വത പരിഹാരം ആവശ്യമാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ സമ്മതിച്ചു. അമിത ലാഭം നേടുന്നത് മരുന്ന് കമ്പനികളല്ലെന്നും മറിച്ച് സ്വകാര്യ ആശുപത്രികളാണെന്നാണ് പ്രാഥമികമായി മനസ്സിലാക്കാൻ സാധിക്കുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം, ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ചർച്ച നടത്താൻ രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇത് അംഗീകരിച്ച കോടതി കേസ് ഒക്ടോബർ 12-ന് വീണ്ടും പരിഗണിക്കാനായി മാറ്റി. അവശ്യമരുന്നുകൾ ഉയർന്ന വിലയ്ക്ക് വിൽക്കുന്നത് തടയണമെന്നും ഡോക്ടർമാർ ജനറിക് മരുന്നുകൾ നിർബന്ധമായും കുറിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. കിഷൻ ചന്ദ് ജെയിൻ ഉൾപ്പെടെ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജികളിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

സുപ്രീം കോടതി
'ശ്രീരാമന്‍ സമ്പന്നരുടെ ദൈവം, ശിവന്‍ പാവപ്പെട്ടവരുടേയും'; രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയില്‍ വിവാദം
Summary

Terming the practice of corporate hospitals imposing a ten-fold markup on life-saving cancer drugs as an outright "carnage" and "broad daylight dacoity," the Supreme Court of India on Tuesday strongly advocated for a uniform 16 percent profit margin ceiling across all medicines

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com