'കുഞ്ഞേ, നീയിനി നിന്റെ ജീവിതം ജീവിക്കൂ, കളിക്കൂ, സ്വപ്നം കാണൂ': പോക്സോ അതിജീവിതയ്ക്ക് വികാരനിർഭര കുറിപ്പുമായി ജഡ്ജി; പ്രതിക്ക് മരണം വരെ ജീവപര്യന്തം

'അങ്കിൾ പ്രായമാകും വരെ ജയിലിൽ കിടക്കണമെന്ന് നീ പറഞ്ഞത് കോടതി കേട്ടു'; പത്തുവയസ്സുകാരിയുടെ ധൈര്യത്തെ പ്രകീർത്തിച്ച് ജഡ്ജി രജനി രംഗ
Delhi Judge Letter To Pocso Survivor
Delhi Judge Letter To Pocso Survivor
Edited By:
Updated on: 
2 min read

ന്യൂഡൽഹി: ഏഴാം വയസ്സിൽ കൊടുംക്രൂരതയ്ക്ക് ഇരയായ പെൺകുട്ടിക്ക് നീതി ഉറപ്പാക്കിക്കൊണ്ട് വിചാരണക്കോടതി ജഡ്ജി വിധിന്യായത്തിനൊപ്പം എഴുതിയ വികാരനിർഭരമായ കത്ത് രാജ്യത്തിന്റെ മനസ്സ് തൊടുന്നു. കേസിൽ പ്രതിയായ സുമിത് ഷാക്യയ്ക്ക് മരണം വരെ ജീവപര്യന്തം തടവുശിക്ഷ വിധിച്ച ശേഷം ഡൽഹി രോഹിണി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി രജനി രംഗയാണ് ഇപ്പോൾ പത്തു വയസ്സുള്ള അതിജീവിതയായ പെൺകുട്ടിക്കായി ഹൃദയസ്പർശിയായ സന്ദേശം കുറിച്ചത്. പെൺകുട്ടിയുടെ ഭാവിജീവിതത്തിന് വലിയ പ്രചോദനമാകുന്ന ഈ കുറിപ്പും 10.50 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും പ്രിന്റ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിൽ കുട്ടിക്ക് നേരിട്ട് എത്തിക്കാൻ ഡൽഹി ഹൈക്കോടതി ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി.

Delhi Judge Letter To Pocso Survivor
'ശ്രീരാമന്‍ സമ്പന്നരുടെ ദൈവം, ശിവന്‍ പാവപ്പെട്ടവരുടേയും'; രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയില്‍ വിവാദം

'കുഞ്ഞേ, നിന്റെ വാക്കുകൾ ഈ കോടതി കേട്ടു' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ജഡ്ജിയുടെ കുറിപ്പ് ആരംഭിക്കുന്നത്. "നീ 'അങ്കിൾ' എന്ന് വിളിച്ചിരുന്ന അയാൾ വയസ്സാകും വരെ ജയിലിൽ കിടക്കണമെന്ന് നീ കോടതിയിൽ പറഞ്ഞിരുന്നല്ലോ; നിന്റെ ആ അപേക്ഷയ്ക്ക് കോടതി മറുപടി നൽകിയിരിക്കുന്നു. നീ അങ്കിൾ എന്ന് വിളിച്ച അയാൾ ഇനി ഒരിക്കലും സ്വതന്ത്രമായി പുറത്തിറങ്ങി നടക്കില്ല. ശിഷ്ടകാലം മുഴുവൻ അയാളിനി തടവറയ്ക്കുള്ളിലായിരിക്കും. ആ കൂട്ടിൽ കിടന്ന് അയാൾ വയസ്സാകും, അവിടെക്കിടന്ന് തന്നെ മരിക്കും. നിന്നെയോ നിന്റെ കുഞ്ഞനുജത്തിയെയോ മറ്റൊരു കുട്ടിയെയോ ഇനി ഉപദ്രവിക്കാൻ അയാൾക്ക് സാധിക്കില്ല" - ജഡ്ജി കുറിച്ചു.

Delhi Judge Letter To Pocso Survivor
സൗജന്യ യാത്രയ്ക്ക് എതിരെ തമിഴ്‌നാട്ടിലും സമരം; സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്

2023 ജൂലൈ 23-നാണ് ഏഴ് വയസ്സുകാരി ഡൽഹി ബുദ്ധ് വിഹാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്. പ്രതി സുമിത് ഷാക്യ പോക്സോ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് മരണം വരെ ജീവപര്യന്തം ശിക്ഷിച്ചത്. ഈ ശിക്ഷയ്ക്കെതിരെ പ്രതി ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും, ഫൊറൻസിക് തെളിവുകൾ ഉൾപ്പെടെയുള്ളവ പരിശോധിച്ച ജസ്റ്റിസ് പ്രതിഭാ എം. സിങ്, ജസ്റ്റിസ് ദിനേഷ് ഭട്ട് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ശിക്ഷ മരവിപ്പിക്കാൻ വിസമ്മതിച്ചു. വിചാരണക്കോടതി ജഡ്ജിയുടെ വാക്കുകൾ പെൺകുട്ടിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി, കത്തും സർക്കാർ അനുവദിച്ച 10.50 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും രണ്ടാഴ്ചയ്ക്കകം കുട്ടിയുടെ കുടുംബത്തിന് ലഭ്യമാക്കാനും നവംബർ നാലിന് ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കാനും നോർത്ത്-വെസ്റ്റ് ഡൽഹി ലീഗൽ സർവീസസ് അതോറിറ്റിയോട് (ഡിഎൽഎസ്എ) നിർദ്ദേശിക്കുകയായിരുന്നു.

Delhi Judge Letter To Pocso Survivor
ഫുള്‍ ടാങ്ക് അടിച്ചാല്‍ 1600 കിലോമീറ്റര്‍ സഞ്ചരിക്കാം, ചെലവ് കുറവ്; ഇന്ത്യയിലെ ആദ്യത്തെ എല്‍എന്‍ജി ട്രെയിന്‍ ട്രാക്കില്‍- വിഡിയോ
Summary

In a deeply poignant and compassionate judicial gesture, Additional Sessions Judge Rajani Ranga of Delhi's Rohini Court penned an emotional message to a 10-year-old sexual assault survivor while sentencing the perpetrator, Sumit Shakya, to rigorous life imprisonment for the remainder of his natural life

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com