മുടികൊഴിച്ചിലും താരനുമാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ആയുർവേദം പ്രകാരം ഒരു നാടൻ ചേരുവ ഉപയോഗിച്ച് ഇവ പൂർണമായും കുറയ്ക്കാൻ സാധിക്കും. ഷിക്കാക്കായ് അഥവാ ചീനിക്ക എന്ന വിശേഷിപ്പിക്കുന്ന വള്ളിച്ചെടിയുടെ കായ ഔഷധഗുണമുള്ളതാണ്. ചീവക്ക എന്നും ചില പ്രദേശങ്ങളിൽ വിളിക്കാറുണ്ട്. മുടിയിലും ചർമത്തിലും ഉപയോഗിക്കാവുന്ന മികച്ച ഒരു ക്ലെൻസർ കൂടിയാണിത്.
ഷിക്കാക്കായ് മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല, പണ്ട് കാലത്ത് മലേറിയ, പിത്തം പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കും ഉപയോഗിച്ചിരുന്നു. ഷിക്കാക്കായുടെ പുറം തോടിൽ നിന്നുണ്ടാക്കുന്ന ലേപനം തൊലിപ്പുറത്ത് അസുഖങ്ങൾ ഭേദമാക്കാൻ നല്ലതാണ്.
ഷിക്കാക്കായ് മുടിയഴകിന്
പെട്ടെന്ന് ഒരു റിസൾട്ട് പ്രതീക്ഷിച്ച് ഷിക്കാക്കായ് ഉപയോഗിച്ചാൻ നിരാശ തോന്നാം, എന്നാൽ തുടർച്ചായ ഉപയോഗം മികച്ച ഫലം തരുമെന്ന് വിദഗ്ധർ പറയുന്നു. ഷിക്കാക്കായ് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ആന്റിഓക്‌സിഡന്റുകളും മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന മറ്റ് ധാരാളം ഘടകങ്ങളും ഷിക്കാക്കായയിൽ അടങ്ങിയിട്ടുണ്ട്.
ചീനിക്ക പൊടിയായാണ് ഉപയോഗിക്കേണ്ടത്. ചീനിക്കാപ്പൊടിക്കൊപ്പം അതിനെ ഗുണം ഇരട്ടിയാക്കുന്ന വെളിച്ചെണ്ണ, തൈര് ഉള്‍പ്പടെയുള്ളവ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.
ചീനിക്കാപ്പൊടിയും വെളിച്ചെണ്ണയും
ഒരു ടീസ്പൂണ്‍ ചീനിക്കാപ്പൊടിയും മൂന്ന് ടീസ്പൂണ്‍ വെളിച്ചെണ്ണയുമെടുക്കുക അവ യോജിപ്പിക്കുക. ഇത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates