രാവിലെ തന്നെ വായുകയറി വയറിന് പ്രശ്നമാകുന്ന നിരവധി ആളുകളുണ്ട്. അസിഡിറ്റി, ഗ്യാസ്, വയറുവീർക്കൽ തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ ആ ദിവസത്തെ മുഴുവൻ ഊർജ്ജവും നശിപ്പിക്കും. ഇത്തരം പ്രശ്നങ്ങൾക്ക് സപ്ലിമെന്റുകളോ ഡയറ്റുകളോ തേടിപ്പോകുന്നതിന് മുൻപ്, നമ്മുടെ അടുക്കളയിൽ കിട്ടുന്ന മൂന്ന് ചേരുവകൾ പരീക്ഷിച്ചാലോ?
പഴുത്ത വാഴപ്പഴം, നാരങ്ങാ നീര്, കല്ലുപ്പ്... ഇത് മൂന്നുമുണ്ടെങ്കിൽ കൂട്ട് റെഡി. ഇത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഓരോ ചേരുവയ്ക്കും ദഹനപ്രക്രിയയിൽ കൃത്യമായ പങ്കുണ്ട്.
വാഴപ്പഴത്തിൽ അടങ്ങിയ ഭക്ഷ്യനാരുകൾ കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കാൻ സഹായിക്കുന്നു. ഇത് മലബന്ധം ഒഴിവാക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
നാരങ്ങയിലെ സിട്രിക് ആസിഡ് ആമാശയത്തിലെ ദഹനരസങ്ങളെ ഉത്തേജിപ്പിക്കുന്നു. ഇത് നാം കഴിക്കുന്ന ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നു. ആമാശയത്തിലെ ആസിഡ് ഉൽപാദനം ശരിയായ അളവിൽ നിലനിർത്താൻ കല്ലുപ്പ് സഹായിക്കുന്നു. ഇത് ഗ്യാസ് മൂലമുള്ള അസ്വസ്ഥതകൾ ഒഴിവാക്കാൻ ഫലപ്രദമാണ്.
തയ്യാറാക്കേണ്ട വിധം
വാഴപ്പഴം കഷ്ണങ്ങളാക്കി അതിലേക്ക് അൽപം നാരങ്ങാനീര് പിഴിഞ്ഞ് ചേർത്ത ശേഷം ഒരു നുള്ള കല്ലുപ്പ് കൂടി ചേർക്കുക. രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുൻപ് ഇത് കഴിക്കുന്നതാണ് ഫലപ്രദം. വാഴപ്പഴത്തിലെ സ്വാഭാവിക പഞ്ചസാര രക്തത്തിൽ പെട്ടെന്ന് കലരുന്നത് ഒഴിവാക്കാനും ഊർജനില സ്ഥിരമായി നിർത്താനും ഇതിനൊപ്പം കുതിർത്ത മൂന്നോ നാലോ ബദാം കൂടി കഴിക്കുന്നതും നല്ലതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates