Rajanikanth health Instagram
Health

'പാചകക്കാരന്റെ കൈപുണ്യം ബിപി കൂട്ടി, കണ്ണുതുറപ്പിച്ചത് സുഹൃത്തുക്കൾ'

സ്ഥിരമായി ഉപ്പ് കൂടുതൽ കഴിക്കുന്നവർക്ക് കൃത്യമായ അളവു മനസ്സിലാകില്ല

സമകാലിക മലയാളം ഡെസ്ക്

ക്ഷണം കഴിക്കുമ്പോൾ രുചിക്കാണ് ആദ്യ മുൻ​ഗണന. എന്നാൽ പുതിയ പാചകക്കാരന്റെ കൈപുണ്യം ബിപി കൂടാൻ ഇടയാക്കിയെന്ന് നടൻ രജനികാന്ത്. അച്ചടക്കമുള്ള ജീവിതശൈലിയും ചിട്ടയായ വ്യായാമവും പിന്തുടരുന്ന താരം ഫിറ്റ്നസിന് വലിയ പ്രാധാന്യം നൽകുന്നു. ആരോഗ്യസങ്കീർണതകൾ വലിയരീതിയിൽ ഇല്ലാത്തതു കൊണ്ട് തന്നെ ഭക്ഷണക്രമത്തിൽ വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല.

ഒരു കല്യാണത്തിന് പോയപ്പോൾ അവിടുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ട് തന്റെ ഭാര്യ ലത, ആ പാചകക്കാരനെ വീട്ടിലെ പേഴ്സണൽ കുക്ക് ആക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് രജനികാന്ത് പറയുന്നു. നിലവിലെ പാചകക്കാരന് സുഖമില്ലാത്തതിനാൽ പുതിയ പാചകക്കാരനെ തേടി നടക്കുന്ന സമയമായിരുന്നു അത്. നാരയണൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹത്തിന്റെ കൈ കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ വീട്ടിലെ എല്ലാവരുടെയും മനസ്സ് കീഴടക്കി- അദ്ദേഹം പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് ശേഷം പതിവ് പരിശോധനയിൽ തനിക്കും ഭാര്യയ്ക്കും ബിപി കൂടുതലാണെന്ന് കണ്ടെത്തി. ഡോക്ടറെ കാണിച്ചിട്ടും കുറവുണ്ടായില്ല. ഒരു ദിവസം വീട്ടിൽ സുഹൃത്തുക്കൾ എത്തിയപ്പോൾ അവരാണ് ഭക്ഷണത്തിലെ എരിവും ഉപ്പും സാധാരണയിലും കൂടുതലാണെന്ന് പറയുന്നത്., സ്ഥിരമായി ഉപ്പ് കൂടുതൽ കഴിക്കുന്നവർക്ക് കൃത്യമായ അളവു മനസ്സിലാകില്ല. പിന്നീട് പാചകക്കാരനോട് കാര്യങ്ങൾ അവതരിപ്പിച്ച് ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയപ്പോൾ ബിപിയും നിയന്ത്രണത്തിലായി-രജനികാന്ത് പറഞ്ഞു.

ഉപ്പ് ഒരു ദിവസം എത്രവരെ

ലോകാരോ​ഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്ര​തി​ദി​നം ഒ​രാ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ​ര​മാ​വ​ധി ഉ​പ്പി​ന്റെ അ​ള​വ് അ​ഞ്ച് ഗ്രാം ​ആ​ണ്. എ​ന്നു​വെ​ച്ചാ​ൽ, ര​ണ്ട് ഗ്രാം ​സോ​ഡി​യം (ഉ​പ്പ് എ​ന്ന​ത് 20 ശ​ത​മാ​നം സോ​ഡി​യ​വും ബാ​ക്കി ക്ലോ​റൈ​ഡു​മാ​ണ്). അ​മേ​രി​ക്ക​ൻ ഹാ​ർ​ട് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്ന​ത്, പ്ര​തി​ദി​നം 1.5 ​ഗ്രാം ​സോ​ഡി​യം മ​തി​യെ​ന്നാ​ണ്. എന്നാൽ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​ദി​നം ഒ​രാ​ൾ ശ​രാ​ശ​രി 9-12 ഗ്രാം ​ഉ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

Rajinikanth High Blood Pressure, health diet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തില്‍ എല്‍ഡിഎഫ് ഭരണം ബിജെപി ആഗ്രഹിക്കുന്നു'

'ചോദ്യം മനസ്സിലുണ്ടായാൽ പോരാ....'; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍

'ഗ്രീന്‍ എന്ത് കൊണ്ട് ബൗൾ ചെയ്തില്ല?'; ഓസ്ട്രേലിയയോട് ചോദിക്കണമെന്ന് രഹാനെ, പിന്നാലെ വിശദീകരണം

'അഖില്‍ മാരാര്‍ ജയിച്ചാല്‍ ബ്രായും ഷഡ്ഡിയും ഇട്ട് ഓടും'; ഒടുവില്‍ മാപ്പ് പറഞ്ഞ് ഇന്‍ഫ്‌ളുവന്‍സര്‍

വിഷുക്കണി കിറ്റില്‍ 1250 രൂപയുടെ സാധനങ്ങള്‍, സപ്ലൈകോ ഈസ്റ്റര്‍-വിഷു ഫെയറുകള്‍ ഏപ്രില്‍ 1 മുതല്‍

SCROLL FOR NEXT